കതിരൂർ :(www.panoornews.in) കതിരൂർ നാലേ ഒന്നിൽ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപിക സുജയയാണ് തട്ടിപ്പിനിരയായത്. ഞായറാഴ്ചയും, തിങ്കളാഴ്ചയുമാണ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത 60കാരിയായ സുജയയെ തട്ടിപ്പ് സംഘം ഫോണിൽ വീഡിയൊ കോൾ ചെയ്ത് ഭീതിയുടെ മുൾമുനയിൽ നിർത്തിയത്.
കോടിക്കണക്കിന് രൂപ നിങ്ങളുടെ എക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഹിന്ദിയും, ഇംഗ്ലീഷും സംസാരിച്ച സംഘം ഭീഷണിപ്പെടുത്തിയത്.
പൊലീസ് യൂണിഫോം ധരിച്ച സംഘമാണ് വീഡിയൊ കോളിൽ ഭീഷണി മുഴക്കിയതെന്നത് കൊണ്ടു തന്നെ തട്ടിപ്പാണെന്നറിയാതെ അധ്യാപിക ഭയന്നു.ഭക്ഷണം കഴിച്ചതു പോലും സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നത്രെ.. തുടർന്ന് തിങ്കളാഴ്ച തലശേരി കാനറാ ബാങ്കിലെത്തി എഫ്ഡിയിൽ നിന്നും 20 ലക്ഷം രൂപ പിൻവലിച്ച് തട്ടിപ്പുകാർ നൽകിയ എക്കൗണ്ട് നമ്പറിലേക്ക് സുജയ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
ഭയന്ന സുജയ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഇന്ന് വീട്ടിലെത്തിയ സമീപവാസിയും ഇലക്ട്രീഷ്യനുമായ അനൂപിനോട് ടീച്ചർ കാര്യങ്ങൾ പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. കതിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സൈബർ സെല്ലിൽ നാളെ പരാതി നൽകും
Retired in Kathirur. 20 lakhs was stolen from the teacher by threatening her with a virtual arrest through a video call; It is suspected that a North Indian gang is behind it