---
title: "കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം ; അപകടം പാളം മുറിച്ച് കടക്കുന്നതിനിടെ "
english_title: "Three women met a tragic end after being hit by a Kanhangat train; The accident occurred while crossing the tracks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235639/three-women-met-a-tragic-end-after-being-hit-by-a-kanhangat-train-the-accident-occurred-while-crossing-the-tracks"
published_at: "2024-09-14T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5ae533730a_download_(13).jpg"
keywords: []
---

# കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം ; അപകടം പാളം മുറിച്ച് കടക്കുന്നതിനിടെ 

> **Lead Summary:** ** ** കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് , ചിന്നമ്മ , ഏയ്ഞ്ചൽ എന്നിവരാണ് മരിച്ചത്.

## Article Content

** ** കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് , ചിന്നമ്മ , ഏയ്ഞ്ചൽ എന്നിവരാണ് മരിച്ചത്.

ഇന്ന്  വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവർ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു.

നാട്ടിലേക്ക് മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമിൽനിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ന കോയമ്പത്തൂർ- ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235639/three-women-met-a-tragic-end-after-being-hit-by-a-kanhangat-train-the-accident-occurred-while-crossing-the-tracks)