പാനൂർ :(www.panoornews.in) കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലുവളപ്പിലെ ക്വാറിക്കെതിരെയാണ് പരാതി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ക്വാറി കാരണം ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് സമീപവാസിയായ കെ.സി ഷിബിനയാണ് ചെണ്ടയാട്ടെ അഡ്വ.അനിൽകുമാർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജില്ലാ കലക്ടറോട് അടിയന്തിര റിപ്പോർട്ട് തേടി. തുടർന്ന് കലക്ടർ ജിയോളജി വകുപ്പ്, തലശേരി തഹസിൽദാർ, കൊളവല്ലൂർ വില്ലേജ് ഓഫീസർ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറി, കൊളവല്ലൂർ
പൊലീസ് എസ്.എച്ച്.ഒ എന്നിവരോട് വ്യാഴാഴ്ച കലക്ടറുടെ ചേംബറിൽ ഹാജരായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. അന്നേ ദിവസം പരാതിക്കാരി,
ക്വാറി ഉടമ കെ.ഗംഗാധരൻ എന്നിവരോടും ഹാജരാകാൻ നിർദ്ദേശം നൽകി. ലൈസൻസ് ഉള്ളതും, ഇല്ലാത്തതുമായ നിരവധി ക്വാറികളാണ് വാഴമല,നരിക്കോട് മല പ്രദേശങ്ങളിലുള്ളത്. വയനാട്ടെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഭീതിയോടെയാണ് ഇവിടുള്ളവർ കഴിയുന്നത്.
Illegal quarry threatens houses and people in Kovallur;The High Court asked the Collector for a report on the woman's complaint.