പാനൂർ :(www. panoornews.in) കനത്ത മഴയിൽ പാനൂരിനടുത്ത് തൂവക്കുന്നിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്നു വീണു. തൂവക്കുന്ന് -എൻ എ എം കോളേജ് റോഡിലുള്ള കല്ലിങ്ങന്റവിട യുസഫിന്റെ വീടാണ് തകർന്നു വീണത്.
നിർമാണം പാതി വഴിയിലുള്ള വീടിന്റെ ഒന്നാം നിലയിലെ വാർപ്പും, ചുമരിന്റെ കല്ലുകളും വെള്ളിയാഴ്ച ഉച്ചയോടെ തകർന്നു വീഴുകയായിരുന്നു.
നിലവിൽ ജോലികളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. വൻ നാശ നഷ്ടമാണ് ഉണ്ടായത്. ഒമ്പതാം വാർഡ് മെമ്പർ കെ പി സഫരിയ്യയും,വില്ലേജ് ഓഫീസ് അധികൃതരും സ്ഥലം സന്ദർശിച്ചു.
A house under construction in Panur collapsed due to heavy rain;A major accident was avoided.