---
title: "വയനാടിൻ്റെ കണ്ണീരൊപ്പാൻ  പാനൂരിലെ ബസ് കൂട്ടായ്മയും ;  തിങ്കളാഴ്ച്ചത്തെ വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക്"
english_title: "Wayanad's Kanneeroppan bus association of Panur;Monday's proceeds go to the relief fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224763/wayanads-kanneeroppan-bus-association-of-panurmondays-proceeds-go-to-the-relief-fund"
published_at: "2024-08-01T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab8f73185bc_Untitled-1_copy.jpg"
keywords: []
---

# വയനാടിൻ്റെ കണ്ണീരൊപ്പാൻ  പാനൂരിലെ ബസ് കൂട്ടായ്മയും ;  തിങ്കളാഴ്ച്ചത്തെ വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക്

> **Lead Summary:** ***പാനൂർ ***വയനാടിൻ്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് കൂട്ടായ്മ തിങ്കളാഴ്ച സൗജന്യ സർവീസ് നടത്തും. പാനൂർ ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് വയനാടിന് വേണ്ടി വളയം ചലിപ്പിക്കുക.

## Article Content

***പാനൂർ ***വയനാടിൻ്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് കൂട്ടായ്മ തിങ്കളാഴ്ച സൗജന്യ സർവീസ് നടത്തും. പാനൂർ ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് വയനാടിന് വേണ്ടി വളയം ചലിപ്പിക്കുക.

നിലവിൽ 23 ഓളം ബസുകൾ ഈ ഉദ്യമത്തിൽ പങ്കെടുക്കുമെന്നും, കൂടുതൽ ബസുകൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

ഈ സർവീസിൽ നിന്നും കിട്ടുന്ന വരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. ബസ് ഉടമകളും, തൊഴിലാളികളും സംയുക്തമായി ഈ സദ്ഉദ്യമത്തിൻ്റെ ഭാഗമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224763/wayanads-kanneeroppan-bus-association-of-panurmondays-proceeds-go-to-the-relief-fund)