കരിയാട്:(www.panoornews.in) സ്കൂൾ അവധിയായതു കാരണം വലിയ ദുരന്തമാണ് ഒഴിവായത്. വിദ്യാർത്ഥികൾ കളിക്കുന്ന സ്ഥലത്താണ് കുന്ന് ഇടിഞ്ഞു വീണത്.
ഈ കുന്നിൽ നിന്ന് മണ്ണെടുത്ത് മാറ്റാൻ വേണ്ടി നവകേരള സദസ്സിൽ സ്കൂൾ അധികാരികൾ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജിയോളജിക്കൽ വകുപ്പ് സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് ഇപ്പോൾ അപകടം നടന്നത്.
കെ.പി.മോഹനൻ എം.എൽ.എ., വില്ലേജ് അധികാരികൾ, പി.ടി.എ.പ്രസിഡണ്ട് , വാർഡ് കൗൺസിലർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
heavy rain;The weather observatory set up at Nambyars Higher Secondary School was completely destroyed by the collapse of Kariyad Hill.