---
title: "പാനൂർ സ്ഫോടനക്കേസ് ;  ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം"
english_title: "Panoor blast case;Bail for 2 more accused in jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217910/panoor-blast-casebail-for-2-more-accused-in-jail"
published_at: "2024-07-06T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66895a434bd34_66882d0e38551_Untitled-1_copy.jpg"
keywords: []
---

# പാനൂർ സ്ഫോടനക്കേസ് ;  ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം

> **Lead Summary:** ***പാനൂർ:*** പാനൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ കേസിൽ അറസ്റ്റിലായി റിമാന്റിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് കൂടി തലശ്ശേരി എ.സി. ജെ. 'എം കോടതി ജാമ്യം നൽകി.

## Article Content

***പാനൂർ:*** പാനൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ കേസിൽ അറസ്റ്റിലായി റിമാന്റിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് കൂടി തലശ്ശേരി എ.സി. ജെ. 'എം കോടതി ജാമ്യം നൽകി.

കേസിലെ ആറാം പ്രതി മീത്തലേ കുന്നോത്ത് പറമ്പിലെ  ചിറക്കണ്ടിമ്മൽ സി.സായൂജ് (24), കുന്നോത്ത് പറമ്പിലെ  അമൽ ബാബു (29) എന്നിവർക്കാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സി. ഉബൈദുള്ള ജാമ്യം അനുവദിച്ചത്.

മൂന്നാം പ്രതി ചെണ്ടയാട് ഉറവുള്ള കണ്ടിയിൽ അരുൺ (28), നാലാം പ്രതി ചെറുപ്പറമ്പ് അടുപ്പു കൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ ( 25 ), അഞ്ചാം പ്രതി കുന്നോത്ത്പപറമ്പ് കിഴക്കയിൽ കെ. അതുൽ ( 28 )എന്നിവർക്ക് ഇന്നലെ ഇതേ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

പ്രതികൾ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ക്രിമിനൽ നടപടി നിയമം 167(2) സി. ആർ.പി സി. വകുപ്പിലാണ് ജാമ്യം നൽകിയത്.

  അഡ്വ. പ്രദ്യു മുഖേനയാണ് പ്രതികൾ ജാമ്യഹരജി നൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 4 ന് പുലർച്ചെ പാനൂർ കുന്നോത്ത് പറമ്പ് മുളയാത്തോടിലെ ആൾ താമസമില്ലാത്ത വീട്ടു ടെറസിലുണ്ടായ  ബോംബ് സ്ഫോടനത്തിൽ പ്രദേശവാസിയായ എലിക്കൊത്തന്റവിട ഷരിൽ (31) മരണപ്പെട്ടതുമാണ് കേസിലും 15 പ്രതികളുടെ അറസ്റ്റിലും കലാശിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217910/panoor-blast-casebail-for-2-more-accused-in-jail)