---
title: "കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ"
english_title: "Thieves disturbed the sleep of locals in Kovallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217847/thieves-disturbed-the-sleep-of-locals-in-kovallur"
published_at: "2024-07-06T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66891a478e195_Untitled-6_copy.jpg"
keywords: []
---

# കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

> **Lead Summary:** ***പാനൂർ :*** പാനൂരിനടുത്ത് കൊളവല്ലൂർ കക്കോട്ട് വയലിലെ പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം. കക്കോട്ട് വയൽ അഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷ്ടാക്കൾ എത്തിയത്.

## Article Content

***പാനൂർ :*** പാനൂരിനടുത്ത് കൊളവല്ലൂർ കക്കോട്ട് വയലിലെ പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം. കക്കോട്ട് വയൽ അഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷ്ടാക്കൾ എത്തിയത്.

മുന്നിലും പിന്നിലുമുള്ള വാതിലുകൾ കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വീട്ടുകാർ വീടുപൂട്ടി വയനാട്ടിൽ പോയതായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്.

ഒന്നരവർഷം മുമ്പ് ഈ വീട്ടിലും തൊട്ടടുത്ത രണ്ടു വീടുകളിലും മോഷണശ്രമം നടന്നിരുന്നു. മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല ബുധനാഴ്ച രാത്രി ഒൻപതിന് സെൻട്രൽ കുന്നോത്തുപറമ്പിൽ ഗൾഫിലുള്ള സുനിൽ കുമാറിൻ്റെ പൂട്ടിയിട്ട വീട്ടിലും മോഷണശ്രമം നടന്നിരുന്നു. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി. പൊലീസ് സി.സി.ടി.വി. ദൃശ്യം പരിശോധിച്ച് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217847/thieves-disturbed-the-sleep-of-locals-in-kovallur)