---
title: "മൊകേരി ഈസ്റ്റ് യു.പി സ്കൂളിൽ ആണ്ടോളം നീണ്ട വായന"
english_title: "Reading for a year at Mokeri East UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217773/reading-for-a-year-at-mokeri-east-up-school"
published_at: "2024-07-06T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688e684d9e1f_Untitled-1_copy.jpg"
keywords: []
---

# മൊകേരി ഈസ്റ്റ് യു.പി സ്കൂളിൽ ആണ്ടോളം നീണ്ട വായന

> **Lead Summary:** ** പാനൂർ :** മൊകേരി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിപോഷണ പരിപാടിക്ക് ബഷീർ ദിനത്തിൽ തുടക്കം കുറിച്ചു.

## Article Content

** പാനൂർ :** മൊകേരി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിപോഷണ പരിപാടിക്ക് ബഷീർ ദിനത്തിൽ തുടക്കം കുറിച്ചു.

പത്രവായന, പാഠവായന, കഥാവായന, ചോദ്യവായന, കവിതാവയന, അമ്മവായന, ശില്പശാലകൾ, പുസ്തകചർച്ച എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടക്കും. വാരാന്ത്യ ക്വിസ്സുകൾ നടത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കും.

വാർത്തകളുടെ അവതരണവും മികച്ച അവതാരകരെ കണ്ടെത്തലും ഈ പദ്ധതിയുടെ ഭാഗമായി മാറും. പി.ടി.എ പ്രസിഡണ്ട് പി.ബിജു , ഡോ. കെ.വി ശശിധരൻ , കൃഷ്ണൻ മാസ്റ്റർ, അരവിന്ദൻ മാസ്റ്റർ സി.വി.സുകുമാരൻ മാസ്റ്റർ, പി.കെ ജയചന്ദ്രൻ മാസ്റ്റർ, എം. അഖില, ശ്രീജിത്ത് മാസ്റ്റർ , ആദർശ് മാസ്റ്റർ തുടങ്ങിയവർ പദ്ധതി പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217773/reading-for-a-year-at-mokeri-east-up-school)