അമീബിക്ക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

അമീബിക്ക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ
Jul 2, 2024 07:52 AM | By Rajina Sandeep

കോഴിക്കോട്:(www.panoornews.in)  കോഴിക്കോട് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പുതിയതായി ചികിൽസ തേടിയത്. ഇതോടെ രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ട് ആയി.

പയ്യോളി നഗരസഭയിലുള്ള കാട്ടും കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുളത്തിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച എട്ട് വയസുകാരൻ കുളിച്ച ഫറോക്ക് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കുളിച്ച വിദ്യാർത്ഥിക്കും ഇന്നലെ പുതുതായി ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

രണ്ട് കുട്ടികളുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.രോഗം സ്ഥിരീകരിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന 12 വയസുകാരൻ്റെ ആരോഗ്യനില ഗുരുതരമാണ്. ഡോക്ടർമാരുടെ സംഘം പ്രത്യേക നിരീക്ഷണം തുടരുന്നുണ്ട്.

കഴിഞ്ഞ 16ന് വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ ഏറെ നേരം കുളിച്ചിരുന്നു. തുടർന്നാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനി, ജലദോഷം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെയാണ് ചികിൽസ തേടിയത്.മംഗളൂരുവിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അച്ചംകുളം ക്ലോറിനേഷൻ ചെയ്ത ശേഷം അടച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. അസുഖവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.

Amoebic encephalitis;One more child with symptoms is under treatment

Next TV

Related Stories
പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക

Jul 4, 2024 09:42 AM

പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക

പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ...

Read More >>
പ്രാർത്ഥനകൾ വിഫലം ; ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം കണ്ടെത്തി

Jul 4, 2024 09:02 AM

പ്രാർത്ഥനകൾ വിഫലം ; ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം കണ്ടെത്തി

ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം...

Read More >>
അന്വേഷണമികവിനംഗീകാരം ; കെ.വി വേണുഗോപാൽ കണ്ണൂർ അഡീ.എസ്.പി

Jul 4, 2024 08:00 AM

അന്വേഷണമികവിനംഗീകാരം ; കെ.വി വേണുഗോപാൽ കണ്ണൂർ അഡീ.എസ്.പി

കൂത്തുപറമ്പ് എ.സി.പിയായി സേവനമനുഷ്ഠിക്കുന്ന കെ.വി. വേണുഗോപാലിന്...

Read More >>
ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി

Jul 3, 2024 11:43 PM

ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി

ചൊക്ലിയിൽ ബുള്ളറ്റിന് തീപ്പിടിച്ചത് പരിഭ്രാന്തി...

Read More >>
രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത്  ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു ; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ

Jul 3, 2024 11:18 PM

രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത് ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു ; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ

സി.സിടിവിയിൽ മോഷ്ടാക്കളെത്തുന്നത് കണ്ട സുനിൽ കുമാർ നാട്ടുകാരെയും, കൊളവല്ലൂർ പൊലീസിനെയും...

Read More >>
പാനൂരിനടുത്ത് പാലത്തായി  വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ

Jul 3, 2024 08:39 PM

പാനൂരിനടുത്ത് പാലത്തായി വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ

പാലത്തായി പുഞ്ചവയലിൽ മുതലയെ കണ്ടെന്ന്. ചൊവ്വാഴ്ച രാവിലെയാണ് സമീപവാസി മുതലയെ...

Read More >>
Top Stories

News Roundup