---
title: "രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത്  ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു ; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ"
english_title: "The owner of the house saw thieves entering the house at night sitting in the Gulf;In Panur, the theft was avoided due to the intervention of the locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217124/the-owner-of-the-house-saw-thieves-entering-the-house-at-night-sitting-in-the-gulfin-panur-the-theft-was-avoided-due-to-the-intervention-of-the-locals"
published_at: "2024-07-03T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66858f52b1d90_Untitled-1_copy.jpg"
keywords: []
---

# രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത്  ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു ; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ

> **Lead Summary:** **പാനൂർ :** രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത് ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു, പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ. പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലെ പ്രവാസിയായ സുനിൽ കുമാറിൻ്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. 4 മാസം മുമ്പാണ് വീട് പൂട്ടി സുനിൽ കുമാർ യു.എ.ഇയിലേക്ക് മടങ്ങിയത്.

## Article Content

**പാനൂർ :** രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത് ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു, പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ. പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലെ പ്രവാസിയായ സുനിൽ കുമാറിൻ്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. 4 മാസം മുമ്പാണ് വീട് പൂട്ടി സുനിൽ കുമാർ യു.എ.ഇയിലേക്ക് മടങ്ങിയത്.

സി.സിടിവിയിൽ മോഷ്ടാക്കളെത്തുന്നത് കണ്ട സുനിൽ കുമാർ നാട്ടുകാരെയും, കൊളവല്ലൂർ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തുമ്പോഴേക്കും മോഷ്ടാക്കൾ ഓടി മറയുകയായിരുന്നു. സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തി.2 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217124/the-owner-of-the-house-saw-thieves-entering-the-house-at-night-sitting-in-the-gulfin-panur-the-theft-was-avoided-due-to-the-intervention-of-the-locals)