അരിയുമില്ല ; സപ്ലൈക്കോയും, മാവേലി സ്റ്റോറുകളും 'ക്ലീൻ...!'

അരിയുമില്ല ; സപ്ലൈക്കോയും, മാവേലി സ്റ്റോറുകളും 'ക്ലീൻ...!'
Jul 1, 2024 10:18 AM | By Rajina Sandeep

പാനൂർ :(www.panoornews.in)  സർക്കാർ നിശ്ചയിച്ച 13 അവശ്യസാധനങ്ങളിൽ മാവേലി സ്റ്റോറുകളിലുള്ളത് ഉഴുന്നുപരിപ്പും ചെറുപയറും മാത്രം. അരിയുമില്ല. അവശ്യസാധനങ്ങളുടെ വിലവർധന പിടിച്ചുനിർത്തേ ണ്ട പൊതുവിതരണസംവിധാനങ്ങൾ ക്ഷാമത്തിലും സമരഭീഷണിയിലും കിതയ്ക്കുകയാണ്.

റേഷൻ, സപ്ലൈകോ സംവിധാനങ്ങളാണ് പ്രശ്ന‌ങ്ങളിലായത്. റേഷൻ കടയുടമകൾ സമരത്തിലേക്കാണ്. സപ്ലൈകോയിലാണെങ്കിൽ കഴിഞ്ഞ ഓണം മുതൽ പല സാധനങ്ങളുടെയും വരവ് നിലച്ചിരിക്കുകയാണ്. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പരിപ്പ്, പഞ്ചസാര എന്നിവയെത്തിയിട്ട് മാസങ്ങളായി. നിലവിൽ ഉഴുന്നും , ചായപ്പൊടിയും, ചെറുപയറും മാത്രമാണ് പല സപ്ലൈക്കോകളി ലും ഉള്ളത്.

കടല, മുതിര, പയർ, മുളക്, മല്ലി എന്നിവ മിക്കയിട ത്തും ഇല്ല. മനേക്കരയിലെ സപ്ലൈക്കോ ഔട്ട് ലെറ്റിൽ എത്തിയ ഉപഭോക്താവിന് ലഭിച്ചത് ഉഴുന്നുപരിപ്പും, ചെറുപയറും മാത്രമാണ്.

മാസത്തിൽ മൂന്നും നാലും തവണ സാധനങ്ങൾ എത്തിയിരുന്നത് ഒറ്റത്തവണയായി. മാവേലി സ്റ്റോറുകൾ ഒരുമാസത്തെ ടാർജറ്റായ മൂന്നരലക്ഷം മുട്ടിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.

ഒന്നരയും രണ്ടും ലക്ഷമാണ് നിലവിൽ കിട്ടുന്നത്. വിൽപ്പനക്കുറ വുമൂലം ജീവനക്കാരുടെ എണ്ണവും കുറയ്ക്കേണ്ടിവ രുന്നുണ്ട്. പാക്കിങ്ങിലെയും മറ്റും നിരവധി കരാർജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്തത്.

ജൂലായ് എട്ട്, ഒമ്പത് തീയതിക ളിൽ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് റേഷൻ കടയുടമ കൾ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെ ങ്കിൽ ഓണക്കാലത്ത് അനിശ്ചിത കാല സമരം തുടങ്ങും. ആഴ്ചകൾ ക്കുമുന്നെ റേഷൻ വിതരണക്കാ രുടെ സമരം മൂലം മിക്കയിടത്തും സാധനങ്ങളുടെ വിതരണം മുട ങ്ങിയിരുന്നു.

78 കരാറുകാർക്കാ യി മൂന്നുമാസത്തെ പണമായ 75 കോടിയാണ് നൽകാനുണ്ടായിരുന്നത്. ഇതിൽ ഒരുമാസത്തെ തുക നൽകിയാണ് 15 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.

No rice;Supplyco, Maveli Stores 'Clean...!'

Next TV

Related Stories
ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി  കാണാതായ  പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

Jul 2, 2024 07:16 PM

ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ...

Read More >>
ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

Jul 2, 2024 03:25 PM

ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 2, 2024 03:14 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 02:46 PM

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ്...

Read More >>
ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

Jul 2, 2024 12:49 PM

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ...

Read More >>
Top Stories