---
title: "റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം,  നാല് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Complaint for ragging;Another attack due to disharmony, four students injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216717/complaint-for-ragginganother-attack-due-to-disharmony-four-students-injured"
published_at: "2024-07-02T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683a674c4cff_6683a047c1f9a_ragging.jpg"
keywords: []
---

# റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം,  നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** ***കോഴിക്കോട്: ***കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാർത്ഥിയുടെ മുതുകിൽ വരയുകയായിരുന്നു.

## Article Content

***കോഴിക്കോട്: ***കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാർത്ഥിയുടെ മുതുകിൽ വരയുകയായിരുന്നു.

കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാ​ഗിം​ങിന്റെ പേരിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് നാല് പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216717/complaint-for-ragginganother-attack-due-to-disharmony-four-students-injured)