പുതിയ ക്രിമിനൽ നിയമങ്ങൾ ; ബോധവൽക്കരണ ക്ലാസ്സുകളുമായി മാഹി പൊലീസ്

പുതിയ ക്രിമിനൽ നിയമങ്ങൾ ; ബോധവൽക്കരണ ക്ലാസ്സുകളുമായി മാഹി പൊലീസ്
Jul 2, 2024 11:37 AM | By Rajina Sandeep

മാഹി :(www.panoornews.in)  ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, ഇന്ത്യൻ തെളിവ് നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങൾക്ക് പകരം ജൂലായ് 1 മുതൽ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം എന്നിവ രാജ്യം മുഴുവൻ നിലവിൽ വന്നു.

പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മാഹി ,പള്ളൂർ പോലീസ് സ്റ്റേഷനുകളിലും മാഹി കോസ്റ്റൽ പോലീസ് ഔട്ട് പോസ്റ്റിലും പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

മാഹി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പോലീസ് സൂപ്രണ്ട് ജി.ശരവണൻ, സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ ഡോക്ടർ ഇഷ്ഹാക്ക്, ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , എസ്.ഐ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുൻ മുൻസിപ്പാൽ കൗൺസിലർമാർ ഉൾപ്പെടെയുള്ള സാമൂഹ്യ, രാഷ്ട്രീയ , സാംസ്കാരിക പ്രവർത്തകരും സ്കൂൾ വിദ്യാർത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

പള്ളൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പോലീസ് സൂപ്രണ്ട് ജി.ശരവണൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും മുൻ എം.എൽ.എ രാമചന്ദ്രൻ മാസ്റ്റർ, മുൻസിപാൽ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സ്കൂൾ വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നടന്ന ബോധവൽക്കരണ പരിപാടി പോലീസ് സൂപ്രണ്ട് ജി.ശരവണൻ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ ബി.എം. മനോജ് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ സ്കൂളുകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ് പി. അറിയിച്ചു.

New Criminal Laws;Mahi Police with awareness classes

Next TV

Related Stories
ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി  സൂര്യയുടെ മൃതദേഹവും  കണ്ടെത്തി

Jul 4, 2024 01:27 PM

ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി....

Read More >>
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ്  ടിപ്പറുമായി കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു ;  നിരവധി പേര്‍ക്ക് പരിക്ക്

Jul 4, 2024 12:50 PM

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു...

Read More >>
പാനൂരിൽ എലാങ്കോട്  വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:20 PM

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച...

Read More >>
പോക്സോ കേസ് പ്രതിയെ പിടികൂടാൻ  കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം  പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക്

Jul 4, 2024 12:08 PM

പോക്സോ കേസ് പ്രതിയെ പിടികൂടാൻ കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക്

ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി...

Read More >>
കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ

Jul 4, 2024 10:31 AM

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം...

Read More >>
Top Stories










News Roundup