---
title: "കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ച്  സ്ഥാപിച്ച ബോർഡ് കിണറ്റിലിട്ടു"
english_title: "The board installed saluting Union Minister Suresh Gopi was placed in the well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215506/the-board-installed-saluting-union-minister-suresh-gopi-was-placed-in-the-well"
published_at: "2024-06-27T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d8e859c615_Untitled-3_copy.jpg"
keywords: []
---

# കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ച്  സ്ഥാപിച്ച ബോർഡ് കിണറ്റിലിട്ടു

> **Lead Summary:** *** *** കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച ബോർഡ് കിണറ്റിലിട്ടു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിന് സമീപം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥലത്തെ ബിജെപി പ്രവർത്തകർ റോഡരികിൽ സ്ഥാപിച്ച ബോർഡാണ് അപ്രത്യക്ഷമായത്. സി പി എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.

## Article Content

*** *** കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച ബോർഡ് കിണറ്റിലിട്ടു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിന് സമീപം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥലത്തെ ബിജെപി പ്രവർത്തകർ റോഡരികിൽ സ്ഥാപിച്ച ബോർഡാണ് അപ്രത്യക്ഷമായത്. സി പി എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.

റോഡരികിൽ സ്ഥാപിച്ച ബോർഡ് സമീപത്തെ വീട്ടിലെ കാട് മൂടി കിടന്ന സ്ഥലത്തെ കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215506/the-board-installed-saluting-union-minister-suresh-gopi-was-placed-in-the-well)