---
title: "കൊളവല്ലൂർ പിആർഎംഎച്ച്എസ്എസിൽ എൻ.എസ്.എസ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനാചരണം നടത്തി   "
english_title: "NSS students organized anti-drug day at Kovallur PRMHSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216004/nss-students-organized-anti-drug-day-at-kovallur-prmhss"
published_at: "2024-06-29T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fd7e805426_Untitled-1_copy.jpg"
keywords: []
---

# കൊളവല്ലൂർ പിആർഎംഎച്ച്എസ്എസിൽ എൻ.എസ്.എസ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനാചരണം നടത്തി   

> **Lead Summary:** **കൊളവല്ലൂർ: ** ലഹരി വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി.

## Article Content

**കൊളവല്ലൂർ: ** ലഹരി വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി.

പ്രിൻസിപ്പൽ ഇൻ ചാർജ് പി.ടി ഷീല ലഹരിവിരുദ്ധ സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ്‌ മുൻ പ്രോഗ്രാം ഓഫീസർ സഫറിക് സഹദ് ഉത്ഘാടനം ചെയ്തു.

പ്രോഗ്രാം ഓഫീസർ കെ.ടി മിനി അധ്യക്ഷത വഹിച്ചു വത്സരാജ് മണലാട്ട്, എൻ എസ് എസ് വളണ്ടിയർ മാളവിക എന്നിവർ സംസാരിച്ചു. എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആൻ്റി ഡ്രഗ് ക്യാൻവാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും ലഹരിക്കെതിരെ ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216004/nss-students-organized-anti-drug-day-at-kovallur-prmhss)