---
title: "എംപി പരാതി നൽകി ; മേലെ ചമ്പാട് സ്വദേശിക്ക് ക്യാൻസർ ചികിത്സക്ക് പണമനുവദിച്ച് പ്രധാനമന്ത്രി "
english_title: "MP filed a complaint;Prime Minister donates money to a resident of Mele Champat for cancer treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215352/mp-filed-a-complaintprime-minister-donates-money-to-a-resident-of-mele-champat-for-cancer-treatment"
published_at: "2024-06-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d1193f3f83_Untitled-1_copy.jpg"
keywords: []
---

# എംപി പരാതി നൽകി ; മേലെ ചമ്പാട് സ്വദേശിക്ക് ക്യാൻസർ ചികിത്സക്ക് പണമനുവദിച്ച് പ്രധാനമന്ത്രി 

> **Lead Summary:** **പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ മേലെ ചമ്പാട് റാസ് വില്ലയിൽ സി കെ ആയിഷയുടെ മകൻ അബ്ദു ന്നാസിറിന് കാൻസർ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ചു..

## Article Content

**പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ മേലെ ചമ്പാട് റാസ് വില്ലയിൽ സി കെ ആയിഷയുടെ മകൻ അബ്ദു ന്നാസിറിന് കാൻസർ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ചു..

പി വി അബ്ദുൾ വഹാബ് എം പി മുഖേന ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് നൽകിയ വീഡിയോ പരാതി പരിഗണിച്ചാണ് ചികിൽസാ സഹായം അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിർദേശം നൽകിയത്.

കാൻസർ ചികിൽസയുടെ ഭാഗികമായ ചെലവായി ഒരു ലക്ഷത്തി അമ്പതിനായിരം (1,50,000) രൂപയാണ് അനുവദിച്ചത്. ന്യൂഡൽഹി യു.ടി.ആർ നമ്പർ ഐ ഡി എഫ് ബി എച്ച് - 24159136910, എൻ.ഇ.എഫ്. ടി ആർ.ടി.ജി.എസ് മുഖേന നേരിട്ട് തുക ആശുപത്രിയിലേക്ക് അയച്ചതായും വിവരം ലഭിച്ചു. അനുവദിച്ച ഗ്രാന്റ് തുക അനുവദനീയമായ കാലയളവിലെ ചെലവിന്റെ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215352/mp-filed-a-complaintprime-minister-donates-money-to-a-resident-of-mele-champat-for-cancer-treatment)