കണ്ണൂരിൽ ടാങ്കറിൽ നിന്നുണ്ടായ ആസിഡ് ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ

കണ്ണൂരിൽ ടാങ്കറിൽ നിന്നുണ്ടായ ആസിഡ് ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ
Jun 29, 2024 01:04 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  പഴയങ്ങാടിയിൽ ടാങ്കറിൽ നിന്നുണ്ടായ ആസിഡ് ലീക്കിൽ ശ്വാസതടസം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ.

ഒരു കിലോമീറ്റർ പരിധിയിലെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഏഴ് വിദ്യാർത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

ഇന്നലെ വൈകുന്നേരമാണ് ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോകോളിക്ക് ആസിഡ് ചോർന്നത്. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്ന് പഴയങ്ങാടി രാമപുരം ഭാഗത്തു വച്ചാണ് ആസിഡ് ലീക്കായത്. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ് ടി.പി റോഡിലാണ് സംഭവം.

ടാങ്കർ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കികളയുകയായിരുന്നു. ഇന്ന് രാവിലെ മറ്റൊരു ടാങ്കർ ലോറി എത്തിച്ച് അതിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെയാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയുണ്ടായത്.

ശ്വാസതടസം അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘവും പരിയാരം പോലീസും കണ്ണൂർ ആർ ഡി ഒയും സ്ഥലത്തെത്തിയിരുന്നു.

Acid leak from a tanker in Kannur: Students suffering from breathing problems in hospital

Next TV

Related Stories
മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ സംഘർഷം ;  എസ്. എഫ്. ഐ , ഡി വൈ എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ  കെ എസ്. യു പ്രവർത്തകന് പരിക്ക്

Jul 1, 2024 02:46 PM

മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ സംഘർഷം ; എസ്. എഫ്. ഐ , ഡി വൈ എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ കെ എസ്. യു പ്രവർത്തകന് പരിക്ക്

മട്ടന്നൂർ പഴശ്ശിരാജ എൻ. എസ്.എസ് കോളേജിൽ എസ്. എഫ്. ഐ , ഡി വൈ എഫ് ഐ അക്രമത്തിൽ പരിക്കേറ്റ കെ. എസ്. യു പ്രവർത്തകനെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ...

Read More >>
പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ  കെ.സി. കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

Jul 1, 2024 01:13 PM

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കെ.സി. കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കെ.സി. കുഞ്ഞബ്ദുള്ള ഹാജി...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 1, 2024 01:01 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

Jul 1, 2024 12:36 PM

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

ല്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യ...

Read More >>
Top Stories