---
title: "പുലർവേളയിൽ പാലുമായി വനിതകൾ !  മാറ്റത്തിനൊരുങ്ങി മനേക്കര ക്ഷീരോത്പാദക സഹകരണ സംഘം"
english_title: "In the morning Women with milk!Manekkara Dairy Cooperative Society is ready for change"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215333/in-the-morning-women-with-milkmanekkara-dairy-cooperative-society-is-ready-for-change"
published_at: "2024-06-27T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d0315b79f5_Untitled-3_copy.jpg"
keywords: []
---

# പുലർവേളയിൽ പാലുമായി വനിതകൾ !  മാറ്റത്തിനൊരുങ്ങി മനേക്കര ക്ഷീരോത്പാദക സഹകരണ സംഘം

> **Lead Summary:** **പാനൂർ : **പുലർക്കാലത്ത് വീട്ടുമുറ്റത്തേക്ക് ഇനി പത്ര വിതരണക്കാർ മാത്രമല്ല. ശുദ്ധമായ പാലുമായി വീട്ടുപടിക്കൽ വനിതകളുണ്ടാകും. നാലര പതിറ്റാണ്ടോളം മുൻപ് 1985 ൽ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രവർത്തന കേന്ദ്രമായി ആരംഭിച്ച മനേക്കര ക്ഷീരോൽപാദക സഹകരണ സംഘമാണ് ഈ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ്.

## Article Content

**പാനൂർ : **പുലർക്കാലത്ത് വീട്ടുമുറ്റത്തേക്ക് ഇനി പത്ര വിതരണക്കാർ മാത്രമല്ല. ശുദ്ധമായ പാലുമായി വീട്ടുപടിക്കൽ വനിതകളുണ്ടാകും. നാലര പതിറ്റാണ്ടോളം മുൻപ് 1985 ൽ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രവർത്തന കേന്ദ്രമായി ആരംഭിച്ച മനേക്കര ക്ഷീരോൽപാദക സഹകരണ സംഘമാണ് ഈ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ്.

ഗ്രാമപ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും ടൂവീലറിൽ പാൽ വിതരണം നടത്തുവാൻ വനിതകളിൽ നിന്ന് ആദ്യമായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഈ ക്ഷീര കർഷക കൂട്ടായ്മ.

ടു വീലർ ലൈസൻസ് ഉള്ള 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. സ്ഥിരനിയമനമാണ്. കേരളത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും വനിതകൾക്ക് ഇങ്ങനെയൊരു മേഖലയിൽ തൊഴിൽ അവസരം സൃഷ്ടിക്കുന്നത്.

നിലവിൽ സെക്രട്ടറിയടക്കം ഏഴോളം ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു. പ്രതിമാസം 25000 ലിറ്റർ പാൽ വിവിധ റൂട്ടുകളിൽ വിതരണം നടത്തുന്ന ഈ സ്ഥാപനം കേരളത്തില സഹകരണ സംഘങ്ങൾക്ക് മാതൃകയാണ്.

രാജൻ. കെ.പി. പ്രസിഡണ്ടും ജിഷ്ണു സെക്രട്ടറിയായുമുള്ള ഭരണ സമിതിയാണ് നിലവിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക - ഫോൺ -9846903717.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215333/in-the-morning-women-with-milkmanekkara-dairy-cooperative-society-is-ready-for-change)