കൂത്തുപറമ്പ്:(www.panoornews.in) കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തില്‍ സൈലം ലേണിംഗ് ആപ്പിന്റെ സഹകരണത്തോടെ 2024-ല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാര്‍ത്ഥികളെയും നാളെ 2 മണിക്ക് കൂത്തുപറമ്പ് റാണിജെയ് സ്കൂളില്‍ വെച്ച് എം.എല്‍.എ മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
‘സൈലം ലേണിംഗ് ആപ്പ്’ സജ്ജമാക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു തുടര്‍ വിദ്യാഭ്യാസത്തിനുള്ള കരിയര്‍ ഗൈഡന്‍സും ചടങ്ങില്‍ സംഘടിപ്പിക്കും. കെ.പി മോഹനന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ: രാജു നാരായണസാമി ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.


ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ.എ.എസ് SSLC, +2 കുട്ടികള്‍ക്ക് ഉപഹാരം നല്‍കുന്നു. മണ്ഡലത്തിലെ മികച്ച പി ടി എ പ്രസിഡണ്ടിനുള്ള ജ്യോതിസ് പുരസ്ക്കാരം കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി പി.ടി.എ പ്രസിഡണ്ട് പി.കെ.അലിക്ക് ചടങ്ങിൽ വെച്ച് നൽകും.
മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും, ഫാ: ആന്റണി മുതുകുന്നേല്‍, ഡോ: മേഴ്സി കുന്നത്ത്പുരയിടം എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ.കെ.വി. ശശിധരൻ, കെ.പി.രമേഷ് ബാബു, ഇ. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
Jyotis Comprehensive Education Scheme;Commendation for schools in Koothparam constituency tomorrow
