തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്
Jun 18, 2024 04:15 PM | By Rajina Sandeep

തലശേരി:തലശേരിക്കടുത്ത് എരഞ്ഞോളി കുടക്കളത്ത് ഉച്ചക്ക് 12.45 ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. വീടിനു സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിൻ്റെ പറമ്പിൽ തേങ്ങ പെറുക്കാനെത്തിയതായിരുന്നു 85 കാരനായ വേലായുധൻ.

സ്ഥിരമായി വേലായുധൻ തേങ്ങപ്പെറുക്കാൻ എത്താറുണ്ട്. ഇതിനിടെ ലഭിച്ച സ്റ്റീൽ കണ്ടെയ്നർ തുറക്കാനുള്ള ശ്രമത്തിനിടെയാവാം പൊട്ടിത്തെറിയുണ്ടായതെന്നാണ് പൊലീസിൻ്റെ നിഗമനം.

പൊട്ടിത്തെറിയിൽ വേലായുധൻ്റെ കൈകൾ ചിന്നിച്ചിതറി. മുഖത്തും പരിക്കേറ്റു. വേലായുധനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്ത് നിരീക്ഷണമേർപ്പെടുത്തി. സ്ഥലത്ത് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ ഡിഐജിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

A steel bomb exploded in Thalassery; 85-year-old man's hands shattered, face injured

Next TV

Related Stories
പാനൂരിൽ പള്ളിയിൽ  കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം  സിസി ടിവിയിൽ

Jul 23, 2024 10:29 PM

പാനൂരിൽ പള്ളിയിൽ കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം സിസി ടിവിയിൽ

പാനൂരിനടുത്ത് മാക്കൂൽ പീടിക ജുമാമസ്ജിദിൽ തിങ്കളാഴ്ച രാവിലെ 7മണിയോടെയാണ് മോഷണം...

Read More >>
വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 23, 2024 08:50 PM

വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച് കടവത്തൂർ

Jul 23, 2024 08:42 PM

കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച് കടവത്തൂർ

കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച്...

Read More >>
കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം

Jul 23, 2024 07:57 PM

കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം

കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന്...

Read More >>
Top Stories