പാനൂർ :(www.panoornews.in) ജില്ലാ അധിർത്തിയിൽ നാദാപുരം വളയം ഗ്രാമപഞ്ചായത്തിലെ ആയോട് മലയിൽ കാട്ടാന കിണറ്റിൽ വീണ് ചെരിഞ്ഞ നിലയിൽ. ഇന്ന് വൈകിട്ട് നാട്ടുകാരാണ് ആയോട് മലയിലെ കൃഷിഭൂമിയിലെ ഉപയോഗ്യ ശൂന്യമായ കിണറ്റിലാണ് ആനയുടെ മൃതദ്ദേഹം കണ്ടെത്തിയത്. കൊമ്പനാനയാണ് ചെരിഞ്ഞത്.
വളയം പൊലീസും കുറ്റ്യാടിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ആയോട്ടെക്ക് പുറപ്പെട്ടു. ആനയുടെ മരണ കാരണം വ്യക്തമായിട്ടില്ല. കണ്ണവം വനം മേഖലയോട് ചേർന്ന ആയോട് കൃഷിഭൂമിയിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു.
വളയം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി കുമാരൻ മാസ്റ്ററുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയും കാട്ടാനകൾ ഇവിടെ പ്രവേശിച്ചിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
Kompanana fell into a well on the mountain near the ring