---
title: "ലൈഫ് & കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  പന്ന്യന്നൂർ മേഖലയിൽ നിന്നും SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ അനുമോദിച്ചു."
english_title: "Under the auspices of Life & Care Charitable Society, students from Pannianur region were felicitated for achieving top marks in SSLC +2 examinations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206856/under-the-auspices-of-life-care-charitable-society-students-from-pannianur-region-were-felicitated-for-achieving-top-marks-in-sslc-2-examinations"
published_at: "2024-05-22T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dc37489604_Untitled-7_copy.jpg"
keywords: []
---

# ലൈഫ് & കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  പന്ന്യന്നൂർ മേഖലയിൽ നിന്നും SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ അനുമോദിച്ചു.

> **Lead Summary:** ***പാനൂർ : *** ലൈഫ് & കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പന്ന്യന്നൂർ മേഖലയിൽ നിന്നും SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

***പാനൂർ : *** ലൈഫ് & കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പന്ന്യന്നൂർ മേഖലയിൽ നിന്നും SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അരയാക്കൂൽ യു.പി സ്കൂളിലാണ് അനുമോദന ചടങ്ങ് നടന്നത്. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എ.കെ സതീശൻ അധ്യക്ഷനായി. വാർഡംഗം പി.പി. സുരേന്ദ്രൻ, കെ. തിലകൻ, കെ.പ്രമോദ്, കെ ദാമോദരൻ എന്നിവർ സംസാരിച്ചു. പി.ടി.കെ പ്രേമൻ മാസ്റ്റർ സ്വാഗതവും, കെ.സത്യജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206856/under-the-auspices-of-life-care-charitable-society-students-from-pannianur-region-were-felicitated-for-achieving-top-marks-in-sslc-2-examinations)