രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം
Apr 29, 2024 10:03 AM | By Rajina Sandeep

(www.panoornews.in) സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദവും അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാാം,

അതിനാൽ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി. ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.

പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

It is forecast that there will be rain in eight districts for two days and heat wave in three districts

Next TV

Related Stories
ചൊക്ലിയിൽ പതിമൂന്ന്കാരനെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; അസ്വാഭാവിക മരണത്തിന് കേസ്

May 15, 2024 10:01 PM

ചൊക്ലിയിൽ പതിമൂന്ന്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; അസ്വാഭാവിക മരണത്തിന് കേസ്

ചൊക്ലിയിൽ പതിമൂന്ന്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ...

Read More >>
പാനൂർ സിഐ കെ.പ്രേംസദന്   ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം

May 15, 2024 05:35 PM

പാനൂർ സിഐ കെ.പ്രേംസദന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം

പാനൂർ സിഐ കെ.പ്രേംസദന് ഡിവൈഎസ്പിയായി...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച്  ഗർഭിണിയായ  യുവതി വടകരയിലെ  കാമുകനൊപ്പം നാടുവിട്ടു.

May 15, 2024 05:08 PM

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി വടകരയിലെ കാമുകനൊപ്പം നാടുവിട്ടു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി വടകരയിലെ കാമുകനൊപ്പം...

Read More >>
പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 04:16 PM

പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കർണാടക ഹുബ്ബള്ളി വീരപുരയിൽ പ്രണയാഭ്യർഥന നിരസിച്ച ഇരുപതുകാരിയെ കുത്തിക്കൊന്ന സംഭവത്തിൽ യുവാവ്...

Read More >>
Top Stories










News Roundup