(www.panoornews.in)479 രൂപയുടെ പ്രീപെയ്‌ഡ് റീചാർജിൽ 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളും, ദിവസേന 2 ജിബി ഡാറ്റയും നൽകാമെന്ന് ഓഫർ നൽകി 2 ജിബി ക്ക് പകരം 1.5 ജിബി ഡാറ്റ മാത്രം നൽകി വഞ്ചിച്ച വൊഡ ഫോൺ- ഐഡിയക്കെതിരെ നിയമ നടപടിയിൽ വിജയം നേടി കണ്ണൂർ സ്വദേശി.
പള്ളിക്കുന്ന് കെ.കെ ഹൗസിൽ പി.വി ഷജിൽ ആണ് കണ്ണൂർ ഉപഭോക്തൃ കോടതിയിൽ വൊഡാ ഫോൺ- ഐഡിയക്കെതിരെ പരാതി നൽകിയത്.
തുടർന്ന് നഷ്ട പരിഹാരമായി 10,000രൂപ നൽകാൻ കോടതി വിധിച്ചിരുന്നു. അത് നടപ്പാക്കി കിട്ടാൻ വീണ്ടും ഹരജി ഫയൽ ചെയ്തതിനെ തുടർന്ന് കമ്പനി അഭിഭാഷകൻ മുഖേന നഷ്ട പരിഹാര തുകയുടെ ചെക്ക് കൈമാറുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. വിവേക് വേണുഗോപാൽ ഹാജരായി.
Data Fraud of Mobile Company