---
title: "കഴിഞ്ഞ ഏഴു വർഷത്തിനിടെ പ്രണയ പകയിൽ പൊലിഞ്ഞത്  23 ജീവനുകൾ ; ശിക്ഷിക്കപ്പെട്ടത്  ശ്യാംജിത്തടക്കം 2 പേർ  മാത്രം"
english_title: "In the last seven years, 23 lives were lost in love feuds;Only 2 persons including Shyamjit were punished"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205382/in-the-last-seven-years-23-lives-were-lost-in-love-feudsonly-2-persons-including-shyamjit-were-punished"
published_at: "2024-05-15T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644789ca8bd3_download_(5).jpg"
keywords: []
---

# കഴിഞ്ഞ ഏഴു വർഷത്തിനിടെ പ്രണയ പകയിൽ പൊലിഞ്ഞത്  23 ജീവനുകൾ ; ശിക്ഷിക്കപ്പെട്ടത്  ശ്യാംജിത്തടക്കം 2 പേർ  മാത്രം

> **Lead Summary:** ** ** കഴിഞ്ഞ ഏഴുവർഷത്തിനിടെ പ്രണയപ്പക ഇല്ലാതാക്കിയത് 23 പേരെയാണ്. പതിനാറ് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിന്റെ വിധി വന്നതോടെ ഇതുവരെ രണ്ടു പേർ മാത്രമാണ് പ്രണയ കൊല കേസിൽ ശിക്ഷിക്കപ്പെട്ടത്. ഇതിന് മുമ്പ് ഒരു കേസിലെ പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

## Article Content

** ** കഴിഞ്ഞ ഏഴുവർഷത്തിനിടെ പ്രണയപ്പക ഇല്ലാതാക്കിയത് 23 പേരെയാണ്. പതിനാറ് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിന്റെ വിധി വന്നതോടെ ഇതുവരെ രണ്ടു പേർ മാത്രമാണ് പ്രണയ കൊല കേസിൽ ശിക്ഷിക്കപ്പെട്ടത്. ഇതിന് മുമ്പ് ഒരു കേസിലെ പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

പ്രണയപ്പക കേസുകളിൽ കുറ്റാരോപിതരായ പ്രതികളിൽ ഏഴ് പേർ മരണപ്പെട്ടു. കേസ് നടക്കുന്നതിനിടയിലാണ് രണ്ടുപേർ ആത്മഹത്യ ചെയ്യുകയും, അഞ്ചുപേർ മരിക്കുകയും ചെയ്തത്. ആക്രമണ സംഭവങ്ങളിൽ ഒരു കേസിന്റെ ചാർജ് ഷീറ്റ് മാത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പതിനഞ്ചോളം കേസുകൾ വിചാരണ കാത്ത് കിടക്കുന്നു.

ഒരിക്കൽ പ്രണയിച്ചവർ പിന്നീട് കൊലപാതകികളും അക്രമികളുമായി മാറുകയായിരുന്നു. 2016 മുതൽ 2023 വരെ പ്രണയപ്പകയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 31 കേസുകളാണ്. 2023ൽ പെരുമ്പാവൂരായ മംഗലത്തെ അൽക്ക അന്ന ബിനു എന്ന 21 കാരിയായ നഴ്സിങ് വിദ്യാർഥിനിയെ പ്രതി ബേസിൽ ആക്രമിച്ചു കൊലപ്പെടുത്തി. പ്രണയം നിരസിച്ചതും പ്രണയത്തിൽ നിന്നും പിൻമാറിയതുമാണ് കൊടും ക്രൂരതക്ക് കാരണമായത്.

2023 ഏപ്രിലിൽ മുവാറ്റുപുഴ സർക്കാർ ജനറൽ ആശു പത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന ഭർത്താവിന് ഭക്ഷണവുമായെ ത്തിയപ്പോഴാണ് പ്രതി ഷാഹുൽ അലി യുവതിയെ കുത്തി വീഴ്ത്തിയത്. ജൂലൈയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചും സമാന സംഭവമുണ്ടാ യിരുന്നു.

രോഗിക്ക് കൂട്ടിരിക്കാൻ വന്ന യുവതിയെ സുഹൃത്തായിരുന്ന മഹേഷ് കുത്തിക്കൊലപ്പെടുത്തി. തിരുവനന്തരപുരത്ത് കാമുകനെ കഷായം കുടിപ്പിച്ച് കൊല പ്പെടുത്തിയ ഗ്രീഷ്‌മയുടെ കേസടക്കം കേരളത്തെ പിടിച്ചു കുലുക്കിയ നിരവധി കേസുകളാണ് പ്രണയപ്പകയുടെ പേരിൽ വിധി കാത്തു കഴിയുന്നത്.

2022 ഒക്ടോബർ 22നാണ് പാനൂർ വള്ള്യായിലെ കണ്ണച്ചാങ്കണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി ശ്യാംജിത്ത് കൊലപാതകം നേരത്തേ ആസൂത്രണം ചെയ്തിരുന്നു. ആരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതി ചുറ്റികകൊണ്ട് യുവതിയെ അടിച്ചുവീഴ്ത്തിയശേഷം കഴുത്തിന് വെട്ടുകയായിരുന്നു. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205382/in-the-last-seven-years-23-lives-were-lost-in-love-feudsonly-2-persons-including-shyamjit-were-punished)