---
title: "കണ്ണൂർ ടൗണിൽ യുവാവിനെ അക്രമിച്ച് സ്വർണമാലയും, മൊബൈൽ ഫോണും കവരാൻ ശ്രമം ; 2 പേർ അറസ്റ്റിൽ"
english_title: "In Kannur town, an attempt was made to rob a young man of his gold necklace and mobile phone;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205350/in-kannur-town-an-attempt-was-made-to-rob-a-young-man-of-his-gold-necklace-and-mobile-phone"
published_at: "2024-05-15T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66445af6ae9b0_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ ടൗണിൽ യുവാവിനെ അക്രമിച്ച് സ്വർണമാലയും, മൊബൈൽ ഫോണും കവരാൻ ശ്രമം ; 2 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ നഗരത്തിൽ രാത്രിയുടെ മറവിൽ യുവാവിനെ ആക്രമിച്ച് സ്വർണമാലയും, മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ നഗരത്തിൽ രാത്രിയുടെ മറവിൽ യുവാവിനെ ആക്രമിച്ച് സ്വർണമാലയും, മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് കള്ളക്കുറിച്ചി അമ്പകളത്തൂർ സ്വദേശി വിനോദ് (28), തൂത്തുക്കുടി സ്വദേശി ആണ്ടവൻ കതിരുവേൽരാജ് (21) എന്നിവരെയാണ് ടൗൺ എസ്.ഐ: പി.പി ഷമീലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ബസ്സ്റ്റാന്റിൽ പിടിച്ചുപറി നടത്തിയ ആറംഗ സംഘത്തിൽ പ്രധാനികളാണ് അറസ്റ്റിലായവർ.

തെക്കിബസാർ സ്വദേശി ബാവുക്കൻ ഹൗസിൽ കെ. മനോജിനെ (41) യാണ് ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമമുണ്ടായത്. നഗരത്തിൽ സ്ഥിര സാന്നിധ്യമായ ഒരു ട്രാൻസ്ജെൻ്റർ യുവാവിനെ കാണാനെത്തിയതായിരുന്നു മനോജ്.

കടമായിനൽകിയ 500 രൂപ തിരിച്ചുവാങ്ങാനായി ട്രാൻസ്ജെന്റർ യുവാവിനെയും കാത്ത് ബസ്സ്റ്റാന്റിൽ നിൽക്കവെ സംഘം മനോജിനെ വളഞ്ഞുവെച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കൈയിലെ മൊബൈൽ ഫോൺ തട്ടിയെടുക്കാനും ശ്രമമുണ്ടായപ്പോൾ അതിനെ ചെറുത്ത മനോജിനെ ഹെൽമറ്റ് കൊണ്ടും മറ്റും മർദിച്ചു. പരിസരത്തുണ്ടായിരുന്നവർ ഇടപെട്ടതോടെ പിടിച്ചുപറി സംഘം രക്ഷപ്പെട്ടു. എന്നാൽ വിവരമറിഞ്ഞെത്തിയ പോലീസ് നഗരത്തിൽ അരിച്ചുപെറുക്കിയാണ് രണ്ടുപേരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും രണ്ടാഴ്‌ചത്തേക്ക് റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205350/in-kannur-town-an-attempt-was-made-to-rob-a-young-man-of-his-gold-necklace-and-mobile-phone)