---
title: "കതിരൂർ ബാങ്ക് ഐ വി ദാസ് പുരസ്ക്കാരം മനോഹരൻ മൊറായിക്കും, ഡോ.അരുൺകുമാറിനും"
english_title: "Kathirur Bank IV Das Award to Manoharan Morai and Dr. Arunkumar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205374/kathirur-bank-iv-das-award-to-manoharan-morai-and-dr-arunkumar"
published_at: "2024-05-15T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66446febbc8a7_Untitled-4_copy.jpg"
keywords: []
---

# കതിരൂർ ബാങ്ക് ഐ വി ദാസ് പുരസ്ക്കാരം മനോഹരൻ മൊറായിക്കും, ഡോ.അരുൺകുമാറിനും

> **Lead Summary:** കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 2022 ലെ ഐ.വി. ദാസ് പുരസ്കാരത്തിന് ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയും 2023 ലെ പുരസ്കാരത്തിന് റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറും അർഹനായി.

## Article Content

കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 2022 ലെ ഐ.വി. ദാസ് പുരസ്കാരത്തിന് ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയും 2023 ലെ പുരസ്കാരത്തിന് റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറും അർഹനായി.

പുതിയ കാലഘട്ടത്തിന് അനുയോജ്യമായ  നിലയിൽ നവീന മൂല്യ ബോധവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന മാധ്യമ ധർമ്മത്തിലുള്ള   മികവിനെ അടിസ്ഥാനമാക്കിയാണ് ഇരുവരെയും പുരസ്കാര ജേതാക്കളായി  തിരഞ്ഞെടുത്തതെന്ന് വി.വി.കെ. സ്മാരക സമിതി ചെയർമാനായ കാരായി രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

25,000 രൂപയും പൊന്ന്യം ചന്ദ്രൻ രൂപകൽപന ചെയ്തശിൽപവും അടങ്ങുന്ന പുരസ്കാരം ജൂലൈ അവസാനവാരം കതിരൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ വിതരണം ചെയ്യും. പൊന്ന്യം ചന്ദ്രൻ,അഡ്വ. കെ.കെ.രമേഷ്, ശ്രീജിത്ത് ചോയൻ, ഡോ.കെ.കെ. കുമാരൻ, പി.സുരേഷ് ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205374/kathirur-bank-iv-das-award-to-manoharan-morai-and-dr-arunkumar)