---
title: "പാനൂർ സിഐ കെ.പ്രേംസദന്   ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം"
english_title: "Panoor CI K. Premsadan promoted as DySP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205420/panoor-ci-k-premsadan-promoted-as-dysp"
published_at: "2024-05-15T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644a502be836_Untitled-2_copy.jpg"
keywords: []
---

# പാനൂർ സിഐ കെ.പ്രേംസദന്   ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം

> **Lead Summary:** **പാനൂർ: ** പാനൂർ സിഐ കെ. പ്രേംസദന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം. കോഴിക്കോട് സൈബർസെല്ലിലേക്കാണ് മാറ്റം. ഇലക്ഷൻ സമയത്തെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് പ്രേംസദൻ പാനൂർ സ്റ്റേഷനിൽ ഐ.പിയായി എത്തിയത്. പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷണ ചുമതല പ്രേംസദനായിരുന്നു.

## Article Content

**പാനൂർ: ** പാനൂർ സിഐ കെ. പ്രേംസദന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം. കോഴിക്കോട് സൈബർസെല്ലിലേക്കാണ് മാറ്റം. ഇലക്ഷൻ സമയത്തെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് പ്രേംസദൻ പാനൂർ സ്റ്റേഷനിൽ ഐ.പിയായി എത്തിയത്. പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷണ ചുമതല പ്രേംസദനായിരുന്നു.

വടകര ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഇലക്ഷൻ സമയത്തായിട്ടു കൂടി സമ്മർദ്ദങ്ങൾക്കടിപ്പെടാതെ ഈ കേസിൽ കൃത്യമായ അന്വേഷണം നടത്താൻ പ്രേംസദന് സാധിച്ചു. പാനൂരിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. ഇലക്ഷൻ്റെ ഭാഗമായി സ്ഥലം മാറ്റപ്പെട്ട എം പി ആസാദ് തിരിച്ചെത്തിയേക്കുമെന്നും സൂചനകളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205420/panoor-ci-k-premsadan-promoted-as-dysp)