---
title: "കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം"
english_title: "A cylinder kept at home exploded in Kannur;What was avoided was a disaster"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205410/a-cylinder-kept-at-home-exploded-in-kannurwhat-was-avoided-was-a-disaster"
published_at: "2024-05-15T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664499d2a29a5_664467b27b920_KANNUR.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

> **Lead Summary:** ****വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. കാ​വി​ന്മൂ​ല മാ​മ്പ പോ​സ്റ്റോ​ഫി​സി​ന് സ​മീ​പം ദേ​വ​ന്റെ വീ​ട്ടി​ലെ സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

## Article Content

****വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. കാ​വി​ന്മൂ​ല മാ​മ്പ പോ​സ്റ്റോ​ഫി​സി​ന് സ​മീ​പം ദേ​വ​ന്റെ വീ​ട്ടി​ലെ സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. അ​ടു​ക്ക​ള​യു​ടെ പു​റ​ത്തെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ച സി​ലി​ണ്ട​റാ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന്​ പു​റ​മെ​യു​ള്ള സി​ലി​ണ്ട​റാ​ണി​ത്. അ​പ​ക​ട​സ​മ​യം ആ​രും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദേ​വ​നും ഭാ​ര്യ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന സ​മ​യം ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്റെ പി​ൻ​വ​ശ​ത്തു​ള്ള ഗ്രി​ൽ​സ് പൂ​ർ​ണ​മാ​യും മു​റ്റ​ത്തേ​ക്ക് തെ​റി​ച്ചു. കി​ണ​ർ ആ​ൾ​മ​റ​യു​ടെ ക​ല്ലു​ക​ളും അ​ടു​ക്ക​ള ഭാ​ഗ​ത്തെ ചു​മ​രു​ക​ളും അ​ട​ർ​ന്നു​വീ​ണ നി​ല​യി​ലാ​ണ്. ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ൾ ഓ​ടി​യെ​ത്തി അ​ഗ്​​നി​ര​ക്ഷ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 1.50ഓ​ടെ കൂ​ത്തു​പ​റ​മ്പി​ൽ​നി​ന്നു​ള്ള സേ​ന​യെ​ത്തി.

അ​ഞ്ച​ര​ക്ക​ണ്ടി ഫാ​ർ​മേ​ഴ​സ് ബാ​ങ്ക് ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രും എ​ച്ച്.​പി ഡീ​ല​ർ ജീ​വ​ന​ക്കാ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ള്ള കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ്, അ​ഞ്ച​ര​ക്ക​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​പി. ലോ​ഹി​താ​ക്ഷ​ൻ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ ദേ​വ​ൻ ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 10ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ള്ള​താ​യി വീ​ട്ടു​ട​മ അ​റി​യി​ച്ചു. അ​പ​ക​ട​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205410/a-cylinder-kept-at-home-exploded-in-kannurwhat-was-avoided-was-a-disaster)