കണ്ണൂരിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം യുവാവ് വീട്ടുപറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി.

കണ്ണൂരിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം യുവാവ് വീട്ടുപറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി.
Apr 24, 2024 10:26 PM | By Rajina Sandeep

കണ്ണൂർ (www.panoornews.in)വായാട് പറയങ്കോലിലെ തിരുവട്ടൂർ ശിവക്ഷേത്രത്തിനടുത്ത വള്ളിയോട്ട് സുഭാഷാണ് (40) ആത്മഹത്യ ചെയ്തത്. സുഭാഷിൻ്റെ സുഹൃത്തും അയൽവാസിയുമായ വടക്കിനിയിൽ പ്രിയേഷി(40) നാണ് കുത്തേറ്റത്. പ്രിയേഷിനെ പരിക്കുകളോടെ തളിപ്പറമ്പ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പത് മണി യോടെയാണ് പ്രിയേഷിന് കുത്തേറ്റത്.

മാനസികാസ്വാസ്ഥ്യമുള്ള സുഭാഷ് സ്വന്തം വീട്ടിൽ വീട്ടുസാമഗ്രികൾ അടിച്ചുപൊളിക്കുന്ന ശബ്ദംകേട്ട് അന്വേഷിക്കാൻ ചെന്നതായി രുന്നു പ്രിയേഷ്. സുഭാഷിനെ ആശുപത്രിയിലെത്തിക്കേണ്ടുന്നതിനെക്കുറിച്ച് ഇയാളുടെ അമ്മയുമായി സംസാരിച്ചു നിൽക്കെ പ്രകോപിതനായ സുഭാഷ് റബർടാപ്പിംഗ് കത്തികൊണ്ട് പ്രിയേഷിന്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പ്രിയേഷിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. പരിയാരം പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് വീട്ടിലേക്ക് എത്തുന്നുണ്ടെന്ന കാര്യമറിഞ്ഞ് സുഭാഷ് പിറകിലുള്ള റബർത്തോട്ടത്തിൽ തൂങ്ങിമരി ക്കുകയായിരുന്നു.

പത്തു മണിയോ ടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരംമുറി തൊഴിലാളിയാണ് സുഭാഷ്. പ്രിയേഷ് ആശാരിപ്പണിക്കാരനാണ്. പരേതനായ നാരായണന്റെയും, ലക്ഷ്മ‌ിയു ടെയും മകനാണ് മരിച്ച സുഭാഷ്. വടകരയിലെ യുവതിയെ അഞ്ച് വർഷം മുമ്പ് സുഭാഷ് വിവാഹം ചെയ്തിരുന്നുവെ ങ്കിലും ദാമ്പത്യബന്ധം വേർപ്പെ ടുത്തലിൽ എത്തിനിൽക്കുകയാണ്. അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. സഹോദരങ്ങൾ: ദിനേശൻ, ദീപേഷ്, അനിത

After stabbing his friend in Kannur, the young man committed suicide by hanging himself from a tree in his home yard.

Next TV

Related Stories
വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നൽകി, വരനെ കത്തികൊണ്ട് കുത്തി; അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ

May 22, 2024 11:32 AM

വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നൽകി, വരനെ കത്തികൊണ്ട് കുത്തി; അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ

വിവാഹ പന്തലിലെത്തി വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ....

Read More >>
ചിക്കൻ്റെ പൈസ നൽകിയില്ല; വടകര റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനമെന്ന് പരാതി

May 22, 2024 11:03 AM

ചിക്കൻ്റെ പൈസ നൽകിയില്ല; വടകര റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനമെന്ന് പരാതി

വടകര റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനമെന്ന്...

Read More >>
ഇളനീരാട്ടം ; മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ പ്രവേശിച്ചു

May 22, 2024 08:53 AM

ഇളനീരാട്ടം ; മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ പ്രവേശിച്ചു

മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ...

Read More >>
പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന പിടികൂടാനെത്തിയ പോലീസിന് നേരെ അതിക്രമം ; ഒരാൾ അറസ്റ്റിൽ.

May 21, 2024 05:52 PM

പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന പിടികൂടാനെത്തിയ പോലീസിന് നേരെ അതിക്രമം ; ഒരാൾ അറസ്റ്റിൽ.

പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന പിടികൂടാനെത്തിയ പോലീസിന് നേരെ...

Read More >>
Top Stories

News Roundup