---
title: "കൊട്ടിക്കലാശ സ്ഥലത്ത് ബസുകൾ നിർത്തിയിട്ടു ; തലശേരിയിൽ  ബിജെപി പ്രവർത്തകരും,പൊലീസും  തമ്മിൽ സംഘർഷം"
english_title: "Buses stopped at Kotikalasa place;Clash between BJP workers and police in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200907/buses-stopped-at-kotikalasa-placeclash-between-bjp-workers-and-police-in-thalassery"
published_at: "2024-04-24T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628fdabd77fd_Untitled-4_copy.jpg"
keywords: []
---

# കൊട്ടിക്കലാശ സ്ഥലത്ത് ബസുകൾ നിർത്തിയിട്ടു ; തലശേരിയിൽ  ബിജെപി പ്രവർത്തകരും,പൊലീസും  തമ്മിൽ സംഘർഷം

> **Lead Summary:** **തലശേരി: ** തലശേരിയിൽ കൊട്ടിക്കലാശത്തിനിടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷം. കൊട്ടിക്കലാശത്തിന് അനുവദിക്കപ്പെട്ട സ്ഥലത്ത് 2 പൊലീസ് ബസുകൾ നിർത്തിയിട്ടതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. അനുവദിക്കപ്പെട്ട സ്ഥലത്തു നിന്നും കൂട്ടമായി മുന്നോട്ടു നീങ്ങിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.

## Article Content

**തലശേരി: ** തലശേരിയിൽ കൊട്ടിക്കലാശത്തിനിടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷം. കൊട്ടിക്കലാശത്തിന് അനുവദിക്കപ്പെട്ട സ്ഥലത്ത് 2 പൊലീസ് ബസുകൾ നിർത്തിയിട്ടതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. അനുവദിക്കപ്പെട്ട സ്ഥലത്തു നിന്നും കൂട്ടമായി മുന്നോട്ടു നീങ്ങിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.

ഇതോടെ പൊലീസും, പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. നേതാക്കളും പ്രവർത്തകർക്കൊപ്പം ചേർന്നതോടെ അല്പനേരം സംഘർഷാന്തരീക്ഷമുണ്ടായി. മുതിർന്ന നേതാക്കളിടപെട്ട് രംഗം ശാന്തമാക്കി. കൊട്ടിക്കലാശ സ്ഥലത്ത് ബസുകൾ കൊണ്ടിട്ട പൊലീസിൻ്റെ നടപടിയെ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും, ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസും വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200907/buses-stopped-at-kotikalasa-placeclash-between-bjp-workers-and-police-in-thalassery)