---
title: "ബി ജെ പി യുടെ തുടർഭരണം രാഷ്ട്രത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; തലശേരിയെ ജനസാഗരമാക്കി എൽ ഡി എഫിൻ്റെ മഹാറാലി"
english_title: "Chief Minister Pinarayi Vijayan says that BJP's continued rule is a danger to the nation;LDF's Maharalli has made Thalassery crowded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200756/chief-minister-pinarayi-vijayan-says-that-bjps-continued-rule-is-a-danger-to-the-nationldfs-maharalli-has-made-thalassery-crowded"
published_at: "2024-04-24T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66287bbfe95b6_Untitled-1_copy.jpg"
keywords: []
---

# ബി ജെ പി യുടെ തുടർഭരണം രാഷ്ട്രത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; തലശേരിയെ ജനസാഗരമാക്കി എൽ ഡി എഫിൻ്റെ മഹാറാലി

> **Lead Summary:** **തലശേരി: ** പ്രധാനമന്ത്രി സ്വന്തം സ്ഥാനത്തിന് ചേരാത്ത വിധം പ്രസംഗിക്കുകയും വർഗീയത ഇളക്കിവിടാൻ പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലശേരിയിൽ സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മുഖ്യമന്ത്രി.

## Article Content

**തലശേരി: ** പ്രധാനമന്ത്രി സ്വന്തം സ്ഥാനത്തിന് ചേരാത്ത വിധം പ്രസംഗിക്കുകയും വർഗീയത ഇളക്കിവിടാൻ പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലശേരിയിൽ സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മുഖ്യമന്ത്രി.

മത വിധ്വേഷം ഉണ്ടാക്കുന്ന പ്രചരണങ്ങൾ രാജ്യത്ത് നിരോധിച്ചതാണ്. എന്നാൽ സ്വന്തം സ്ഥാനം പോലും മറന്ന് പ്രസംഗിക്കുകയും വർഗീയത ഇളക്കിവിടാൻ പ്രസംഗിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്യുന്നത്. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ കാൽക്കീഴിലാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. അതിന് സഹായിക്കുകയാണ് ബിജെപി ഗവൺമെൻ്റ്. 'തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ബലിയാടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും,

രാജ്യത്തിൻ്റെ മതനിരപേക്ഷതയും നാം അനുഭവിക്കുന്ന സ്വാതന്ത്രവും നിലനിർത്താൻ ബിജെപി അധികാരത്തിൽ വരരുതെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ പാടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. പൗരത്വ ഭേദഗതിയെ പറ്റി ഒരക്ഷരം പറയാത്തതു കൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്.

പൗരത്വ നിയമത്തെ പറ്റി കോൺഗ്രസിൻ്റെ നിലപാട് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. അഡ്വ എം എസ് നിഷാദ് അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ നേതാക്കളായ കെ സുരേശൻ, പി.പി ദിവാകരൻ, എംസിപവിത്രൻ, രാജീവൻ കിഴുത്തള്ളി, വി.കെ ഗിരിജൻ, കെ.ടി. സമീർ, വർക്കി വട്ടപ്പാറ , കാരായി രാജൻ, കെ.കെ പവിത്രൻ, സി കെ രമേശൻ, സി.പി ഷൈജൻ, ഒ. രമേശൻ, കെ.കെ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200756/chief-minister-pinarayi-vijayan-says-that-bjps-continued-rule-is-a-danger-to-the-nationldfs-maharalli-has-made-thalassery-crowded)