---
title: "കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നെന്ന് പരാതി; സ്ഥിരീകരിക്കാതെ പോലീസ്"
english_title: "Complaint that house was broken into and gold was stolen in Kannur;Police without confirmation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199506/complaint-that-house-was-broken-into-and-gold-was-stolen-in-kannurpolice-without-confirmation"
published_at: "2024-04-18T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620a82726798_6620a4e633b9c_kannur.jpg"
keywords: []
---

# കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നെന്ന് പരാതി; സ്ഥിരീകരിക്കാതെ പോലീസ്

> **Lead Summary:** തളിപ്പറമ്പ് : കുപ്പം മരത്തക്കാട്ടെബത്താലി ഫാത്തിമയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നെന്ന് പരാതി. ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.

## Article Content

തളിപ്പറമ്പ് : കുപ്പം മരത്തക്കാട്ടെബത്താലി ഫാത്തിമയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നെന്ന് പരാതി. ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.

കുടുംബം ആശുപത്രിയിലെ ബന്ധുവിനെ സന്ദർശിക്കാൻ പോയ സമയത്താണ് കവർച്ച നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്. വൈകീട്ട് അഞ്ചോടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

35 പവനോളം ആഭരണങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. മോഷണംപോയത് എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും മോഷണംപോയെന്ന് കരുതിയ ഏതാനും ആഭരണങ്ങൾ വീട്ടിൽത്തന്നെയുണ്ടെന്നും പോലീസ് പറഞ്ഞു. വീടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഡിവൈ.എസ്.പി. പി. പ്രമോദ് സംഭവസ്ഥലം സന്ദർശിച്ചു. ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199506/complaint-that-house-was-broken-into-and-gold-was-stolen-in-kannurpolice-without-confirmation)