---
title: "31വർഷത്തെ പൊലീസ് ജീവിതത്തിൽ 23 വർഷവും സഖാവിനൊപ്പം നിഴലായി ;  പി.ജയരാജൻ്റെ പേഴ്സണൽ ഗൺമാൻ ആൻ്റണി  ഇന്ന് പടിയിറങ്ങി."
english_title: "In his 31-year police career, he spent 23 years with his comrade;P. Jayarajan's personal gunman Antony stepped down today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202260/in-his-31-year-police-career-he-spent-23-years-with-his-comradep-jayarajans-personal-gunman-antony-stepped-down-today"
published_at: "2024-04-30T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663119698de8f_Untitled-2_copy.jpg"
keywords: []
---

# 31വർഷത്തെ പൊലീസ് ജീവിതത്തിൽ 23 വർഷവും സഖാവിനൊപ്പം നിഴലായി ;  പി.ജയരാജൻ്റെ പേഴ്സണൽ ഗൺമാൻ ആൻ്റണി  ഇന്ന് പടിയിറങ്ങി.

> **Lead Summary:** ****31 വർഷത്തെ സർവീസിനിടയിൽ 23 വർഷവും പേഴ്സണൽ ഗൺമാനായ ചരിത്രം രചിച്ച് എസ് ഐ ആന്റണി പോലീസ് സർവീസിൽ നിന്ന് പടിയിറങ്ങി. തിരുവനന്ത പുരത്ത് സെക്യൂരിറ്റി കൺ ട്രോൾ എസ്ഐയാണ് (എസ്എസ്ബി.) കേരള രാഷ്ട്രീയത്തിലെ ഏറ്റവും കൂടുതൽ സുരക്ഷാഭീഷണിയുള്ള നേതാവ് പി ജയരാജന്റെ ഗൺമാനായി കാൽനൂറ്റാണ്ടോളം കാലം പ്രവർത്തിച്ച ആന്റണി കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കും, സാധാരണക്കാർക്കും ഒരുപോലെ പരിചിതനാണ്.

## Article Content

****31 വർഷത്തെ സർവീസിനിടയിൽ 23 വർഷവും പേഴ്സണൽ ഗൺമാനായ ചരിത്രം രചിച്ച് എസ് ഐ ആന്റണി പോലീസ് സർവീസിൽ നിന്ന് പടിയിറങ്ങി. തിരുവനന്ത പുരത്ത് സെക്യൂരിറ്റി കൺ ട്രോൾ എസ്ഐയാണ് (എസ്എസ്ബി.) കേരള രാഷ്ട്രീയത്തിലെ ഏറ്റവും കൂടുതൽ സുരക്ഷാഭീഷണിയുള്ള നേതാവ് പി ജയരാജന്റെ ഗൺമാനായി കാൽനൂറ്റാണ്ടോളം കാലം പ്രവർത്തിച്ച ആന്റണി കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കും, സാധാരണക്കാർക്കും ഒരുപോലെ പരിചിതനാണ്.

ഖാദി ബോർഡ് വൈസ്‌ചെയർമാനും, സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ പി ജയരാജന്റെ ഗൺമാൻ എന്ന നിലയിൽ ജയരാജന്റെ കാര്യങ്ങളെല്ലാം നിർവഹിച്ചിരു ന്നത് ആന്റണിയായിരുന്നു. അതുകൊണ്ട് തന്നെ പി. ജയരാജനെ ബന്ധപ്പെടാനുള്ള ഒരു പാലമായി അണികൾ ഉപയോഗപ്പെടുത്തിയിരുന്നത് ആന്റണിയെയായിരുന്നു. പി ജയരാജനെ ഫോണിൽ വിളിച്ച് കിട്ടിയില്ലെങ്കിൽ,

അദ്ദേഹം ഫോണെടു ത്തില്ലെങ്കിൽ അടുത്ത കോൾ ആന്റണിയുടെ ഫോണിലേക്കായിരിക്കും. ആന്റണിയെ വിളിച്ചാണ് പലരും പലപ്പോഴും പി. ജയരാജന്റെ പരിപാടികൾ അറിഞ്ഞത്. പിജയരാജന് ആർഎസ് എസ് - ബിജെപി പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടാ യപ്പോഴാണ് ആന്റണിയെ ഗൺമാനായി സർക്കാർ നിയമിക്കുന്നത്.

തുടർന്ന് 23 വർഷം ആരെയും പിണക്കാതെയും, മുഷിപ്പിക്കാതെയും എല്ലാവരോടും വിനയപൂർവ്വ മായ പെരുമാറ്റത്തിലൂടെ ആന്റണി നിറഞ്ഞുനിന്നു. ഏറണാകുളം സ്വദേശിയാണെങ്കിലും കഴിഞ്ഞ 50 വർഷ ത്തോളമായി കണ്ണൂരിൽ സ്ഥിരതാമസക്കാരാണ് ആന്റണി യുടെ കുടുംബം. ഭാര്യ റിൻസി കണ്ണൂർ എകെജി ആശുപത്രിയിലെ നഴ്സായി സേവ നമനുഷ്ഠിക്കുന്നു. രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202260/in-his-31-year-police-career-he-spent-23-years-with-his-comradep-jayarajans-personal-gunman-antony-stepped-down-today)