---
title: "സൂര്യാഘാതത്തിൽ  വീടിനുള്ളിലും രക്ഷയില്ല ;  മുറിയിൽ കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു "
english_title: "There is no escape from sunstroke even inside the house;An elderly man was burnt while sleeping in his room"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202221/there-is-no-escape-from-sunstroke-even-inside-the-housean-elderly-man-was-burnt-while-sleeping-in-his-room"
published_at: "2024-04-30T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630fd31e6bc4_Untitled-1_copy.jpg"
keywords: []
---

# സൂര്യാഘാതത്തിൽ  വീടിനുള്ളിലും രക്ഷയില്ല ;  മുറിയിൽ കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു 

> **Lead Summary:** ****വേനലിലെ ഉഷ്ണതരംഗത്തിൻ്റെ കാഠിന്യത്തിൽ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് ആണ് പൊള്ളലേറ്റത്.

## Article Content

****വേനലിലെ ഉഷ്ണതരംഗത്തിൻ്റെ കാഠിന്യത്തിൽ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് ആണ് പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണ ശേഷം വീടിനകത്തെ മുറിയിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്. വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്. കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടർന്നുള്ള പരിശോധനയിലാണ് വലതു കൈയിൽ പൊള്ളിയ പാട് കണ്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202221/there-is-no-escape-from-sunstroke-even-inside-the-housean-elderly-man-was-burnt-while-sleeping-in-his-room)