കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ
Apr 30, 2024 12:22 PM | By Rajina Sandeep

(www.panoornews.in)കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു.

കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു. അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കും

Missing mother and child found dead in river

Next TV

Related Stories
രാജീവ് ഗാന്ധിയെ കടവത്തൂരിൽ അനുസ്മരിച്ചു

May 21, 2024 12:32 PM

രാജീവ് ഗാന്ധിയെ കടവത്തൂരിൽ അനുസ്മരിച്ചു

രാജീവ് ഗാന്ധിയെ കടവത്തൂരിൽ...

Read More >>
ഇപി ജയരാജൻ വധശ്രമക്കേസ് ; കെ സുധാകരൻ കുറ്റവിമുക്തൻ

May 21, 2024 10:56 AM

ഇപി ജയരാജൻ വധശ്രമക്കേസ് ; കെ സുധാകരൻ കുറ്റവിമുക്തൻ

ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരൻ...

Read More >>
മലയാളത്തിന്റെ നടന വിസ്മയം @ 64 ;  പിറന്നാൾ ആശംസകളുമായി സിനിമാ ലോകം

May 21, 2024 08:50 AM

മലയാളത്തിന്റെ നടന വിസ്മയം @ 64 ; പിറന്നാൾ ആശംസകളുമായി സിനിമാ ലോകം

മുൻഗാമികളും, പിൻഗാമികളുമില്ലാത്ത നടനവിസ്മയം. ഒരിക്കലും മറക്കാത്ത, മലയാള സിനിമ ഉള്ളടിത്തോളം കാലം മലയാളി മറക്കാത്ത പേരാണ് മോഹൻലാൽ....

Read More >>
തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

May 20, 2024 05:50 PM

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന്...

Read More >>
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ  സ്വപ്ന  പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

May 20, 2024 05:46 PM

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം...

Read More >>
Top Stories