ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും'; ഇപിയെ സിപിഐഎം നോവിക്കില്ല -കെ സുധാകരൻ

ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും'; ഇപിയെ സിപിഐഎം നോവിക്കില്ല -കെ സുധാകരൻ
Apr 30, 2024 01:51 PM | By Rajina Sandeep

കണ്ണൂർ: ( www.panoornews.in ) ‌ജാവദേക്ക‍ർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ പാർട്ടി സംരക്ഷിച്ചത് പിണറായി വിജയനെയും അഴിമതി നിറഞ്ഞ സിപിഐഎമ്മിനെയും രക്ഷിക്കാനാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജയരാജനെതിരെ നടപടിയുണ്ടാവില്ലെന്ന് ആദ്യം മുതൽ താൻ പറഞ്ഞതല്ലേ എന്ന് ചോദിച്ച സുധാകരൻ അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന കക്ഷിയാണ് ഇപിയെന്നും അദ്ദേഹത്തെ തൊട്ടാൽ കൊട്ടാരം മൊത്തം കത്തുമെന്നും ആരോപിച്ചു.

അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരൻ പറഞ്ഞു. സെഞ്ച്വറി അടിച്ച പ്ലെയറെപ്പോലെ അല്ലേ ഇപി സിപിഐഎം സെക്രട്ടേറിയറ്റ് യോ​ഗം കഴിഞ്ഞ് ഇറങ്ങിപ്പോയതെന്ന് സുധാകരൻ ചോദിച്ചു. ഇപിക്കെതിരെ നടപടിയെടുത്താൽ ‌പിണറായി വിജയൻ അടക്കം അകത്ത് പോകേണ്ടി വരും.

പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഐഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിന് ജയരാജൻ എല്ലാം മറച്ചുവെക്കണമെന്നും സുധാകരൻ ചോദിച്ചു. നേതാവിനോട് ആത്മാ‍ർത്ഥതയുണ്ടെങ്കിൽ ഇപി മാറി നിൽക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

ആരോപണം ഉന്നയിച്ചവ‍ർക്കെതിരെ നടപടിയെടുക്കുമെന്നാണ് സിപിഐഎം ജയരാജന് നൽകിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകൾക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാ‍‍ർട്ടി നൽകിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പരിഹസിച്ചു.

If you touch Jayarajan, the palace of corruption will burn';CPIM will not know about EP - K Sudhakaran

Next TV

Related Stories
തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

May 20, 2024 05:50 PM

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന്...

Read More >>
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ  സ്വപ്ന  പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

May 20, 2024 05:46 PM

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം...

Read More >>
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 03:03 PM

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 20, 2024 01:59 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

May 20, 2024 12:58 PM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

Read More >>
കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

May 20, 2024 12:35 PM

കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ...

Read More >>
Top Stories










News Roundup