Apr 17, 2024 10:31 PM

   പാനൂർ : (www.panoornews.in) വൈകീട്ട് 3.45നാണ് അപകടം നടന്നത്. പി ആർ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിന് മുൻവശത്തെ നൂറ്റാണ്ട് പിന്നിട്ട ആൽമരത്തിൻ്റെ ശിഖിരമാണ് ഉഗ്രശബ്ദത്തിൽ പൊട്ടിവീണത്. മധ്യവേനലവധിയല്ലായിരുന്നെങ്കിൽ സ്കൂൾ വിദ്യാർത്ഥികളടക്കം സമീപത്തുണ്ടാവുമായിരുന്നു.

പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ അരയാൽ മരത്തിൻ്റെ കൂറ്റൻ ശിഖിരമാണ് പൊട്ടി ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയ KL 58 AJ 2798 നമ്പർ അക്ഷയ് ബസിന് മുകളിൽ വീണത്. തലശേരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ബസ്. അപകടത്തിൽ ബസിൻ്റെ മുകൾഭാഗം ഭാഗികമായി തകർന്നു.

പാനൂരിലേക്ക് വരികയായിരുന്ന KL 58 M 2553, KL 58 AD 7250 നമ്പർ കാറുകൾക്കും അപകടത്തിൽ കേടുപാടുണ്ടായി. പാനൂർ ടൗണിലെ ഏറ്റവും തിരക്കേറിയ ഭാഗം കൂടിയാണിത്. ജനറൽ ആശുപത്രി, സ്കൂൾ, പോസ്റ്റ് ഓഫീസ്, സ്വകാര്യ സ്ഥാപനങ്ങൾ, ഓട്ടോസ്റ്റാൻ്റ് എന്നിവ ഇവിടെയുണ്ട്. തലനാരിഴക്കാണ് വൻ ദുരന്തം വഴി മാറിയത്.

വിവരമറിഞ്ഞെത്തിയ പാനൂർ ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് ആൽമരത്തിൻ്റെ ശിഖിരങ്ങൾ മുറിച്ചുമാറ്റി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപകടകരമായ അവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പാനൂർ നഗരസഭാംഗം പി.കെ പ്രവീൺ പറഞ്ഞു

Arayal in Panur town after a century is required to cut trees It was a huge tragedy when the head fell on Wednesday

Next TV

Top Stories