---
title: "ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ച സംഭവത്തിന്റെ ക്ഷീണം മാറ്റാനാണ് നുണപ്രചരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി  വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ."
english_title: "Opposition leader VD Satheesan said that the LDF candidate has come with false propaganda to change the fatigue of the incident in which a DYFI activist died while making a bomb."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199431/opposition-leader-vd-satheesan-said-that-the-ldf-candidate-has-come-with-false-propaganda-to-change-the-fatigue-of-the-incident-in-which-a-dyfi-activist-died-while-making-a-bomb"
published_at: "2024-04-17T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662093f835348_Untitled-2_copy.jpg"
keywords: []
---

# ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ച സംഭവത്തിന്റെ ക്ഷീണം മാറ്റാനാണ് നുണപ്രചരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി  വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

> **Lead Summary:** ***പാനൂർ : ***ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ച സംഭവത്തിന്റെ ക്ഷീണം മാറ്റാനാണ് നുണപ്രചരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

## Article Content

***പാനൂർ : ***ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ച സംഭവത്തിന്റെ ക്ഷീണം മാറ്റാനാണ് നുണപ്രചരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

   രണ്ടാഴ്ച മുമ്പ് എൽഡിഎഫ് തന്നെ വ്യക്തിഹത്യ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഇതുവരെയായിട്ടും പിണറായി സർക്കാരിൻറെ പോലീസ് കേസെടുത്തിട്ടില്ല. എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 ന് പരാതി നൽകിയെന്നാണ് പറയുന്നത്. പരാതി ലഭിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത മുഖ്യമന്ത്രിയും, പൊലീസുമാണ് ഈ കേസിലെ പ്രതികൾ. സ്ത്രീകളെയോ എതിർ സ്ഥാനാർത്ഥികളെയോ അപമാനിക്കാൻ യുഡിഎഫ് നേതാക്കളൊ പ്രവർത്തകരൊ കൂട്ടുനിൽക്കില്ല. കെ കെ രമ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ അപമാനിച്ച സിപിഎം നേതാക്കളുടെ കാര്യം മറക്കരുതെന്നും വി.ഡി സതീശൻ പറഞ്ഞു.

യുഡിഎഫ് നേതാക്കളായ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ്, കോഴിക്കോട് ഡിസിസി പ്രസിഡൻറ് കെ കെ പ്രവീൺ, പാറക്കൽ അബ്ദുല്ല , വി. വേണു, കെ പി സാജു, വി എ നാരായണൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199431/opposition-leader-vd-satheesan-said-that-the-ldf-candidate-has-come-with-false-propaganda-to-change-the-fatigue-of-the-incident-in-which-a-dyfi-activist-died-while-making-a-bomb)