കരിയാട്ടെ പള്ളികളിൽ വർഷങ്ങളായി നോമ്പുതുറ വിഭവങ്ങൾ ശ്രീധരേട്ടൻ്റെ വക ; ഇത് വേറിട്ട കരിയാടൻ സ്റ്റോറി

കരിയാട്ടെ പള്ളികളിൽ വർഷങ്ങളായി  നോമ്പുതുറ വിഭവങ്ങൾ  ശ്രീധരേട്ടൻ്റെ വക ; ഇത് വേറിട്ട കരിയാടൻ സ്റ്റോറി
Mar 29, 2024 10:07 AM | By Rajina Sandeep

കരിയാട്:(www.panoornews.in)   പള്ളിമിനാരങ്ങളിൽ മഗ് രിബ് ബാങ്കോലി മുഴങ്ങുമ്പോൾ പരിസരത്തെ പള്ളികളിൽ നിന്നല്ലാം വിശ്വാസികൾ സന്തോഷത്തോടെ നോമ്പ് തുറക്കുമ്പോൾ ശ്രീധരേട്ടൻ്റെ ഖൽബും സന്തോഷം കൊണ്ട് നിറയും കാരണം പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഇദ്ദേഹത്തിൻ്റെ വകയാണ്.

കരിയാട് പുതുശ്ശേരി ഗവ: യു പി സ്കൂളിന് സമീപം മത്സ്യ വിൽപ്പന നടത്തുന്ന ശ്രീധരേട്ടൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറേയായി വിശുദ്ധ റമളാനിൽ സമീപ ത്തെ പള്ളികളിലെ വിശ്വാസികളെ നോമ്പ് തുറപ്പിക്കുകയാണ്. കിടഞ്ഞി ജുമാഅത്ത് പള്ളി, കിടഞ്ഞിനിസ്ക്കാര പള്ളി, പുനത്തിൽ പള്ളി,തവുമ്പ്രം പള്ളി, കരിയാട് കാരുണ്യ സെൻ്റർ, കരിയാട് പുതുശ്ശേരി പള്ളി, കരിയാട് എൻഎ എം റോഡിലെ വയലിൽ പള്ളി, എന്നിപള്ളികളിൽ വ്യത്യസ്ഥ ദിനങ്ങളിൽ നോമ്പ് തുറക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകുന്നത് ഇദ്ദേഹമാണ്.

നോമ്പ് അല്ലാത്ത ദിനങ്ങളിൽ വ്യാഴാഴ്ച്ച സ്വലാത്ത് നടക്കുന്ന പള്ളികളിൽ ചയ യും കടിയും ഇദ്ദേഹം വക ഉണ്ടാവും ശ്രീധരേട്ടൻ ഈ സൽപ്രവൃത്തി തുടങ്ങിയതിന് പിന്നിൽ ഒരു കഥയുണ്ട് അതിങ്ങിനെയാണ് ശ്രീധരേട്ടൻ്റെ അപ്പച്ചൻ കുഞ്ഞിരാമന് വലിയ ഒരു അസുഖം ബാധിച്ചു ചിക്കിത്സ ഏറെ ചെയ്തെങ്കിലും ഫലമുണ്ടായില്ല. അങ്ങിനെ സമീപത്തെ പുതുശ്ശേരി പള്ളിയിലെ വല്യ ഉസ്താദിൻ്റെ അടുത്ത് പോയി മന്ത്രിച്ച വെള്ളം കുടിക്കുകയും മന്ത്രിച്ച നൂല് കഴുത്തിൽ കെട്ടുകയും ചെയ്തു. ദീർഘനാൾ മന്ത്രചികിത്സ തുടർന്നു. അപ്പച്ചൻ്റെ അസുഖം ഭേദമായി.

പള്ളിയിൽ ഉസ്താദിൻ്റെ അടുത്ത് പോകുമ്പോഴെല്ലാം അപ്പച്ചൻ്റെ കൈയിൽ തൂങ്ങി ബാലനായ ശ്രീധരനും ഉണ്ടായിരുന്നു. അന്ന് അപ്പച്ചൻ ഒരു ഉപദേശം നൽകി. കുഞ്ഞേ പള്ളിയെ ബഹുമാനിക്കണം സഹായിക്കണം കൈവെടിയരുത്. അപ്പച്ചൻ അന്ന് നൽകിയ ആ വലിയ ഉപദേശം ജീവിതത്തിൽ അഭിവൃദ്ധി കൈവന്നപ്പോൾ കൈവിടാതെ കൊണ്ടു പോകുകയാണ് ഇദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൻ്റെ പന്ത്രണ്ടാം വയസ്സിലാണ് മത്സ്യ വിൽപ്പന തുടങ്ങിയത്.

ചോമ്പാൽ കടപ്പുറത്ത് നിന്ന് മത്സ്യം വാങ്ങി കാവിൽ ഏറ്റിനടന്ന് ഏറാമല, മുക്കാളി, കാഞ്ഞിരക്കടവ്, കരിയാട്, കിടഞ്ഞി പുളിയനമ്പ്രം പ്രദേശങ്ങളിൽ വിൽപ്പന നടത്തും. നാൽപത് വർഷത്തോളം കാവിലേറ്റിയുള്ള മത്സ്യ വിൻപ്പന തുടർന്നു. ഇപ്പോൾ പത്ത് വർഷമായി കരിയാട് പുതുശ്ശേരി യു പി സ്കുളിന് സമീപത്തെ ചെറിയ ഒരു കടമുറിയിലാണ് ഇദ്ദേഹത്തിൻ്റെ മത്സ്യ കച്ചവടം.

കച്ചവടത്തിലെ സത്യസന്ധതയും ഐസ് ഇടാത്ത ഗുണമേന്മയുള്ള വ്യത്യസ്ഥ ചോമ്പാൽ മത്സ്യങ്ങളും ലഭിക്കുന്നതിനാൽ ഏറാമല, മുക്കാളി, കാഞ്ഞിരക്കടവ്, കരിയാട്, കിടഞ്ഞി പുളിയനമ്പ്രം, പെരിങ്ങത്തൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നും ശ്രീധരേട്ടൻ്റെ മീൻ കട തേടി ദിനേന നൂറുകണക്കിന് ആളുകളാണ് എത്തി കൊണ്ടിരിക്കുന്നത്. ജീവനുള്ള കാലത്തോളം ഈ സൽപ്രവൃത്തി തുടരാനാണ് ഇദ്ദേഹത്തിൻ്റെ ആഗ്രഹം. അതിനായി നിറഞ്ഞ പിന്തുണയുമായി കൂടെ ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.

For many years, the Lenten dishes in Kariatte churches belong to Sridharetta;This is a different story

Next TV

Related Stories
പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു

Apr 27, 2024 05:25 PM

പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു

പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ...

Read More >>
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:24 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:36 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 02:11 PM

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ...

Read More >>
കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:35 PM

കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ...

Read More >>
Top Stories