വരയിൽ നിന്നും എഴുത്തിലേക്ക് ; അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ പ്രഥമ കവിതാ സമാഹാരം '8ൻ്റെ കവിതകൾ' പ്രകാശനം 7ന്

വരയിൽ നിന്നും എഴുത്തിലേക്ക് ; അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ പ്രഥമ കവിതാ സമാഹാരം '8ൻ്റെ കവിതകൾ' പ്രകാശനം 7ന്
Mar 5, 2024 10:19 AM | By Rajina Sandeep

പാനൂർ :(www.panoornews.in) പ്രശസ്ത ചിത്രകാരൻ അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ പ്രഥമ കവിതാ സമാഹാരം 8 ൻ്റെ കവിതകൾ വ്യാഴാഴ്ച പ്രകാശനം ചെയ്യും. 48 കവിതകളാണ് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന 8 ൻ്റെ കവിതകളിലുള്ളത്. ചിത്രകലാരംഗത്ത് തൻ്റെതായ ഇടം നേടിയ ചിത്രകാരനാണ് അനിരുദ്ധൻ എട്ടുവീട്ടിൽ.

പാനൂർ വെസ്റ്റ് യുപി, പാനൂർ ഹയർ സെക്കൻ്ററി സ്കൂൾ, ഗവ. ബ്രണ്ണൻ കോളേജ്, കേരള സ്കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി, കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻ്ററി എന്നിവിടങ്ങളിൽ ദീർഘകാലം ചിത്രകലാ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സംസ്ഥാന - ജില്ലാ കഥാ കവിതാ മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

ന്ത്യയ്ക്കകത്തും പുറത്തും 12 ഓളം ഏകാംഗ ചിത്രപ്രദർശനവും, നിരവധി കൂട്ടുപ്രദർശനവും നടത്തിയിട്ടുണ്ട്. ചിത്രകലാ രംഗത്ത് ഏറെ ശ്രദ്ധേയനായ അനിരുദ്ധന് ആർകെ പൊറ്റശ്ശേരി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായ അനിരുദ്ധൻ ചെറുപ്പകാലത്തെ അനുഭവങ്ങളടക്കമാണ് കവിതകളിലേക്ക് പകർത്തിയത്. 48 കവിതകളാണ് 8 ൻ്റെ കവിതകൾ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലുള്ളതെന്ന് അനിരുദ്ധൻ പറഞ്ഞു.

48 കവിതകൾക്കും ചിത്രഭാഷ്യം ഒരുക്കിയതും അദ്ദേഹം തന്നെയാണ്. വ്യാഴാഴ്ച വൈകീട്ട് 3.30ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി പുസ്തകം പി.ഹരീന്ദ്രന് നൽകി പ്രകാശനം ചെയ്യും. കെ.പി മോഹനൻ എം എൽ എ മുഖ്യാതിഥിയാകും. കെ.കെ പവിത്രൻ, എം.കെ മനോഹരൻ, ഡോ. വി. രാമചന്ദ്രൻ, രാജു കാട്ടുപുനം, വി.പി ചാത്തു, കൈരളി ബുക്സ് എംഡി ഒ. അശോക് കുമാർ എന്നിവരടക്കം ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

From drawing to writing;Anirudhan Ettuveetil's first collection of poems '8'nte Kavitaval' will be released on 7

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories