വടകരയിൽ യുവതിയുടെ ആത്മഹത്യ ; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ

വടകരയിൽ  യുവതിയുടെ ആത്മഹത്യ ;  ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ
Dec 9, 2023 06:58 AM | By Rajina Sandeep

വടകര:(www.panoornews.in)   വടകരക്കടുത്ത് ഓർക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച ഷബ്നയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു

. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിയായ ശബ്‌ന ഭർത്താവ് ഹബീബിന്‍റെ ഓർക്കാട്ടേരിയിലെ വീട്ടിൽ വച്ച് മരിക്കുന്നത്. ഷബ്ന മുറി അടച്ചിട്ടെന്ന് വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.

വൈകീട്ട് വീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ അഴിച്ചെടുത്തു പരിശോധിച്ചപ്പോൾ ഷബ്നയുടെ ഭർത്താവിന്‍റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്.

ഷബ്ന മുറിയിൽ കയറി വാതിലടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ പൊലീസിന് മൊഴി നൽകി. മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണമെന്ന് പത്ത് വയസ്സുകാരി പറയുന്നു.

പുതിയ വീട് വാങ്ങി താമസം മാറാനുള്ള ആലോചനയ്ക്കിടെയാണ് ഷബ്നയുടെ മരണം. ഭർതൃ വീട്ടുകാരുടെ പീഡനം പലപ്പോഴും മകൾ പറഞ്ഞിരുന്നെന്നും വിവാഹത്തിന് നൽകിയ സ്വർണം വീടിനായി ഉപയോഗിക്കാൻ പറഞ്ഞതോടെയാണ് ഉപദ്രവം കൂടിയതെന്ന് അമ്മ പറയുന്നു.

ഹനീഫ കൊല്ലാനും മടിക്കില്ലെന്ന് ഷബ്നയുടെ ഭർത്താവ് പറയുന്ന ശബ്ദരേഖയും ബന്ധുക്കൾക്ക് ലഭിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് തെളിവുകൾ ഉൾപ്പെടെ ബന്ധുക്കൾ മറ്റൊരു പരാതിയും ഉടൻ നൽകും.

Suicide of a young woman in Vadakara;Husband's uncle in custody

Next TV

Related Stories
കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ  കാറിന് നേരെയും ;  വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ  കടിച്ചുകീറി

May 9, 2025 01:13 PM

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ കടിച്ചുകീറി

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ ...

Read More >>
മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

May 9, 2025 11:07 AM

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന്...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:31 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു...

Read More >>
കോട്ടക്കലിലെ വാഹനാപകടത്തിൽ  പിഞ്ചുകുഞ്ഞടക്കം 2 മരണം ; 28 പേർക്ക് പരിക്ക്, ബ്രേക്ക് നഷ്ടമായ ലോറി  10 ലേറെ വാഹനങ്ങൾ തകർത്തു.

May 9, 2025 09:36 AM

കോട്ടക്കലിലെ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞടക്കം 2 മരണം ; 28 പേർക്ക് പരിക്ക്, ബ്രേക്ക് നഷ്ടമായ ലോറി 10 ലേറെ വാഹനങ്ങൾ തകർത്തു.

കോട്ടക്കലിലെ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞടക്കം 2 മരണം ; 28 പേർക്ക് പരിക്ക്, ബ്രേക്ക് നഷ്ടമായ ലോറി 10 ലേറെ വാഹനങ്ങൾ...

Read More >>
കണ്ണൂർ തളിപ്പറമ്പിൽ  വീണ്ടും രാസലഹരി വേട്ട ;  എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ  പിടിയിൽ

May 9, 2025 08:41 AM

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ ...

Read More >>
എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന്  ; ഫലമറിയാനുള്ള  സൈറ്റുകളറിയാം

May 9, 2025 08:32 AM

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള സൈറ്റുകളറിയാം

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള ...

Read More >>
Top Stories

News Roundup

Entertainment News