മാഹി:(www.panoornews.in) മാഹിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കെടിസി പെട്രോൾ പമ്പിനു മുൻവശത്തെ നിഖിലിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയിൽ നിന്നും, മൂലക്കടവ് കണ്ണൻ ചിക്കൻ ഷോപ്പിൽനിന്നുമാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. മാഹി മുനി സിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.



നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് മുനിസിപ്പൽ കമ്മീഷണർ ഭാസ്കരൻ്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. മാഹി സിഐ ബി എം മനോജ്, എസ്ഐ ഇ കെ രാധാകൃഷ്ണൻ, റെനിൽകുമാർ, മുനിസിപ്പാലിറ്റി സാനിറ്ററി മേസ്തിരി കെ എം പദ്‌മനാഭൻ, നഗരസഭാ ജീവ നക്കാരായ സുരേന്ദ്രൻ, ജിനോ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സ്ഥാപനങ്ങൾ സീൽ ചെയ്തു ലൈസൻസ് റദ്ദാക്കി
Prohibited hunting of tobacco products again in Mahi and moolakadav;Licenses of 2 establishments were cancelled
