തലശേരി:(www.panoornews.in) തലശേരിയിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട ഡോക്ടറുടെ ബൈക്ക് മോഷണം പോയി. കോടിയേരി മലബാർ കാൻസർ സെന്ററിലെ ഡോക്ടർ മോഹൻദാസിന്റെ ബൈക്കാണ് മോഷണം പോയത്.


കോഴിക്കോട് താമസിക്കുന്ന ഡോക്ടർ സ്വദേശമായ തമിഴ്നാട് ഈറോഡിലേക്ക് പോകവെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം നിർത്തിയിട്ട ടി. എൻ. 34.എച്ച്.8086 നമ്പർ ബൈക്കാണ് മോഷണം പോയത്.
തിരിച്ചെത്തിയപ്പോൾ ബൈക്ക് കാണാതായതിനെ തുടർന്ന് തലശേരി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
A doctor's bike was stolen from the parking lot of the railway station in Thalassery
