പാനൂർ:(www.panoornews.in) ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ പാനൂർ നഗരസഭയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണിൽ നിന്നും നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ വൻ ശേഖരം പിടികൂടി.



പോപ്പുലർ ട്രേയ്ഡേഴ്സ്, ബെസ്റ്റ് ട്രേയ്ഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ നിന്നാണ് അഞ്ച് ക്വിന്റലിലധികം നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. പ്ളാസ്റ്റിക് ആവരണമുളള പല വലിപ്പത്തിലുളള പേപ്പർ കപ്പുകൾ, തെർമോകോൾ പ്ലേറ്റുകൾ, ഗാർബേജ് ബാഗുകൾ, പ്ളാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് സ്പൂണുകൾ, പ്ളാസ്റ്റിക് വാഴയില, 51 മൈക്രോണിൽ കുറഞ്ഞ കനമുളള എച്ച് എം പ്ളാസ്റ്റിക് കവറുകൾ , ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക്ക് ഗ്ലാസുകൾ, പ്ളാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ എന്നിവയാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെടുത്തത്.
രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൾ അൻസാർ എന്നിവരോടൊപ്പം പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ മധു.കെ, എ.കെ പ്രീജ, ഒ.എ ഷാമിൽ മുസ്തഫ എന്നിവരും റെയ്ഡിൽപങ്കെടുത്തു.
Lightning raid by enforcement in Panur;Huge plastic stock seized, shops fined Rs 10,000 each
