പന്ന്യന്നൂർ:(www.panoornews.in) മുഴുവൻ വീടുകളിലും ചെസ്സ് കളി വ്യാപിപ്പിക്കാൻ ചെസ്സ് ഗ്രാമം പദ്ധതിയുമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ചെസ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് ആദ്യഘട്ടത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മുഴുവൻ കുട്ടികളേയും ചെസ്സ് സാക്ഷരരാക്കും.
പിന്നീട് കുട്ടികളിലൂടെ വീടുകളിലേക്ക് കളി വ്യാപിപ്പിക്കും. ഇതിനായി പരിശീലനങ്ങളും, മത്സരങ്ങളും സംഘടിപ്പിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഫിഡെ റേറ്റഡ് ചെസ്സ് താരവും, മുൻ സംസ്ഥാന പൊലീസ് ചാമ്പ്യനുമായ പി. സുഗുണേഷ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, കെ.പ്രദീപ് കുമാർ, പദ്ധതി കോഡിനേറ്റർ കെ.സനിൽ എന്നിവർ സംസാരിച്ചു.
#Panniyannoor gram panchayat has come up with a #chess# village #scheme to spread the# game of chess in all #households.
