---
title: "ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച  യുവാവിനെതിരെ കേസ്"
english_title: "Case filed against youth for breaking into house where wife and children live and smashing windows; violates court order"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289361/case-filed-against-youth-for-breaking-into-house-where-wife-and-children-live-and-smashing-windows-violates-court-order"
published_at: "2025-05-11T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6820476d1ca50_download.jpg"
keywords: []
---

# ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച  യുവാവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.പന്നിയൂര്‍ കാലിക്കടവിലെ പ്രശാന്തിന്റെ പേരിലാണ് കേസ്.

## Article Content

തളിപ്പറമ്പ്: കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.പന്നിയൂര്‍ കാലിക്കടവിലെ പ്രശാന്തിന്റെ പേരിലാണ് കേസ്.

പ്രതിയുടെ നിരന്തരമായ ശാരീരിക-മാനസിക പീഡനം കാരണം ഭാര്യ കാലിക്കടവിലെ പുളുക്കൂല്‍ വീട്ടില്‍ എം.പി.ജിഷ അവരുടെ ഉടമസ്ഥതയിലുള്ള കുറുമാത്തൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 63 എ നമ്പറിലുള്ള വീട്ടില്‍ ഭര്‍ത്താവ് പ്രവേശിക്കുന്നതിനെതിരെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ഉത്തരവ് നേടിയിരുന്നു.

എന്നാല്‍ ഇത് ലംഘിച്ച് മെയ്-9 ന് രാത്രി വീട്ടിലെത്തിയ പ്രശാന്ത് ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത് നാശനഷ്ടം വരുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289361/case-filed-against-youth-for-breaking-into-house-where-wife-and-children-live-and-smashing-windows-violates-court-order)