#arrest| കണ്ണൂരിൽ റൂമെടുത്ത് ട്രെയിൻ യാത്രക്കാരുടെ സ്വർണ്ണാഭരണക്കവ൪ച്ച ; യു.പി സ്വദേശികളെ സാഹസീകമായി പിടികൂടി ആർ പി എഫ്, ആറരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി

#arrest|  കണ്ണൂരിൽ റൂമെടുത്ത് ട്രെയിൻ യാത്രക്കാരുടെ സ്വർണ്ണാഭരണക്കവ൪ച്ച ; യു.പി സ്വദേശികളെ സാഹസീകമായി പിടികൂടി  ആർ പി എഫ്, ആറരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി
Oct 3, 2023 10:55 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  കണ്ണൂരിൽ റൂമെടുത്ത് ട്രെയിൻ യാത്രക്കാരുടെ സ്വർണ്ണാഭരണക്കവ൪ച്ച  യു.പി സ്വദേശികളെ സാഹസീകമായി പിടികൂടി ആർ പി എഫ്, ആറരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി

തിരുവനന്തപുരം-ഗോവ പാതയിലുള്ള തീവണ്ടികളിൽ രാത്രിസമയങ്ങളിൽ ഉറങ്ങി കിടക്കുന്ന യാത്രക്കാരുടെ സ്വർണാഭരണങ്ങളു൦ വിലപിടിപ്പുള്ള മുതലുകളു൦ പിടിച്ചുപറിയ്ക്കുകയു൦, കവ൪ച്ച ചെയ്യുകയു൦ പതിവാക്കിയ ഉത്തർപ്രദേശ് മിർസാപൂർ സ്വദേശികളായ അഭയ്രാജ്സിങ്ങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരെയാണ് ആർപിഎഫ് ക്രൈ൦ ഇൻസ്പെക്ട൪ എൻ. കേശവദാസ്, മംഗലാപുരം ജംഗ്ഷൻ ആ൪പിഎഫ് ഇൻസ്പെക്ട൪ മനോജ്കുമാ൪ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിന൦പ്രതിയെന്നോണ൦ തിരുവനന്തപുര൦-ഗോവ പാതയിൽ, രാത്രികാലങ്ങളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വ൪ണ്ണാഭരണങ്ങളു൦ മറ്റു൦ മോഷണം പോകുന്നത് പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് പാലക്കാട് ക്രൈം ഇൻറലിജൻസ്, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻസ് സ്ക്വാഡ്, മംഗലാപുരം ജംഗ്ഷൻ ആർ പി എഫ് ടീം എന്നിവരടങ്ങിയ സ൦യുക്ത സംഘം മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനക്കിടെ പ്രതികളെ സാഹസികമായി പിടികൂടിയത്.

ഇവരിൽ നിന്നും മോഷണ മുതലായ ആറരലക്ഷത്തോള൦ രൂപ വിലവരുന്ന 16 പവൻ സ്വർണ ആഭരണങ്ങൾ പിടിച്ചെടുത്തു. മോഷണം നടത്തുന്നതിനായി വിമാനം മാർഗം ഉത്തർപ്രേദേശിൽ നിന്നും ഗോവയിൽ എത്തുകയും അവിടെ നിന്നും തിരുവന്തപുരം വരെയും, തിരിച്ചും രാത്രി വണ്ടികളിൽ യാത്ര ചെയ്തു മോഷണം നടത്തി വരികയുമായിരുന്നു ഇവരുടെ രീതി. 28 ന് കായംകുളം 22654 എക്സ്പ്രസിൽ വച്ച് യുവതിയുടെ പാദസ്വരം കവർന്നു.

തുടർന്ന് 29 ന് മംഗലാപുരത്ത് 2 വണ്ടികളിൽ 'കവർച്ച നടത്തി. 22633 തീവണ്ടിയിൽ വച്ച് ഒരു പുരുഷൻ്റെ 4.5 പവൻ്റെ സ്വർണാഭരണം കവർന്നു. അതേ ദിവസം ഓഖ എക്സ്പ്രസിൽ വച്ച് യുവതിയുടെ സ്വർണ പാദസരവും കവർച്ച നടത്തി.

ഇവർ ഇന്ത്യയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥ൪ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ തുടർ നടപടികൾക്കായി മംഗലാപുരം റെയിൽവേ പോലീസിന് കൈമാറി.

#Gold ornaments of# train passengers taking rooms in #Kannur#RPF boldly #arrests UP natives, finds gold #jewelery worth Rs.6 lakh

Next TV

Related Stories
പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ രക്ഷിതാക്കളുമെത്തി

Mar 26, 2025 03:56 PM

പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ രക്ഷിതാക്കളുമെത്തി

പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച  ഇഫ്താർ സംഗമം ശ്രദ്ധേയമായി

Mar 26, 2025 02:48 PM

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി...

Read More >>
കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 26, 2025 02:14 PM

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ...

Read More >>
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

Mar 26, 2025 01:43 PM

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക്...

Read More >>
പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ  സ്നേഹ സംഗമമായി.

Mar 26, 2025 12:54 PM

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ സംഗമമായി.

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ...

Read More >>
മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ  സമൂഹ നോമ്പുതുറയും,  സ്നേഹവിരുന്നും

Mar 26, 2025 12:15 PM

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും ...

Read More >>
Top Stories