# k AnilKumar | 'വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം, തട്ടം പരാമര്‍ശം പാര്‍ട്ടി നിലപാടല്ല' ; കെ. അനില്‍കുമാറിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

# k AnilKumar  | 'വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം, തട്ടം പരാമര്‍ശം പാര്‍ട്ടി നിലപാടല്ല' ; കെ. അനില്‍കുമാറിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി  എംവി ഗോവിന്ദൻ
Oct 3, 2023 12:55 PM | By Rajina Sandeep

കണ്ണൂർ :  (www.panoornews.in)  തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന തള്ളി സിപിഎം. വസ്ത്രധാരണം ഒരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണെന്നും അതില്‍ ആരും കടന്നുകയറേണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങളിലൊക്കെ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് എസെന്‍സ് ഗ്ലോബല്‍ എന്ന യുക്തിവാദ സംഘടന തിരുവനന്തപുരത്ത് നടത്തിയ ഒരു സെമിനാറില്‍ സിപിഎം  സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. അനില്‍കുമാര്‍ നടത്തിയ പ്രസ്താവന. അതില്‍ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ തട്ട ധാരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിക്കുന്നുണ്ട്.

ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണം കോടതിയുടെ പ്രശ്നമായി മാറ്റുന്നതില്‍ ആര്‍ക്കും യോജിക്കാനാകുമായിരുന്നില്ല.ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യംകൂടിയാണ്. ഇക്കാര്യത്തില്‍ ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

' വസ്ത്രധാരണം ഓരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണ്.അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ലെന്നതാണ് പാര്‍ട്ടി നിലപാട്. അതുകൊണ്ട് വസ്ത്രം ധരിക്കുന്നവര്‍ പ്രത്യേക വസ്ത്രങ്ങള്‍ മാത്രമെ ധരിക്കാന്‍ പാടുകയുള്ളുവെന്ന് നിര്‍ദേശിക്കാനോ വിമര്‍ശിക്കാനോ ആരും ആഗ്രഹിക്കുന്നതല്ല.

അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. അനില്‍കുമാറിന്‍റെ പ്രസ്താവനയിലെ ആ ഭാഗം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ്.

ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതില്ലെന്നാണ് നിലപാട്'-എം.വി ഗോവിന്ദന്‍ പറഞ്ഞു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എസെന്‍സ് ഗ്ലോബലിന്‍റെ ലിറ്റ്മസ് നാസ്തിക സമ്മേളനത്തിൽ ആയിരുന്നു അനിൽകുമാറിന്റെ പരാമർശം.

മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് ഉയര്‍ന്നത്.പ്രസ്താവനക്കെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു.

വിഷയത്തിൽ സിപിഎം-ന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിവാദത്തില്‍ സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയിലാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ കെ. അനില്‍കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.

#'Clothes are #individual #freedoms, #thattam #remarks are not party# positions'#CPM #State #Secretary #MV Govindan# rejected# k Anil Kumar

Next TV

Related Stories
ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Jun 22, 2024 10:54 AM

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ...

Read More >>
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

Jun 22, 2024 10:36 AM

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ...

Read More >>
ആത്മഹത്യ ശ്രമമെന്ന് സംശയം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി  യുവതി മരിച്ചു

Jun 21, 2024 09:52 PM

ആത്മഹത്യ ശ്രമമെന്ന് സംശയം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി യുവതി മരിച്ചു

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി യുവതി...

Read More >>
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അശ്ലീല ചേഷ്ട ;  യുവാവിനെ ന്യൂ മാഹി പൊലീസ് പിടികൂടി

Jun 21, 2024 09:05 PM

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അശ്ലീല ചേഷ്ട ; യുവാവിനെ ന്യൂ മാഹി പൊലീസ് പിടികൂടി

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് സ്ത്രീകൾക്കു നേരെ അശ്ലീല ചേഷ്ട നടത്തിയ യുവാവിനെ...

Read More >>
വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ലേഡി ഫിസിഷ്യൻ  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 21, 2024 07:20 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ചമ്പാട് അധ്യാപകൻ്റെ  മതിൽ  തകർത്തതായി പരാതി

Jun 21, 2024 05:54 PM

ചമ്പാട് അധ്യാപകൻ്റെ മതിൽ തകർത്തതായി പരാതി

ചമ്പാട് അധ്യാപകൻ്റെ മതിൽ തകർത്തതായി...

Read More >>
Top Stories